ഞാന്‍ ഇടുക്കി ജില്ലയ്ക്ക് പോലും അപമാനം ഉണ്ടാക്കുന്ന വിധം പെരുമാറി എന്ന നിലയില്‍ പറഞ്ഞ് പ്രചരിപ്പിച്ചു; ദുരനുഭവം പങ്കുവെച്ച് ബിനു അടിമാലി

തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബിനു അടിമാലി. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.

ബിനു അടിമാലിയുടെ വാക്കുകള്‍

ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭം ഉണ്ട്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്. ഒരു സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍ ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടന കര്‍മം ചെയ്തു കൊടുക്കുന്ന ആളാണ് ഞാന്‍.

വിലപേശി വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല. അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ്സിന് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ആവട്ടെ എന്നേ ഞാന്‍ കരുതിയുള്ളൂ. സ്ഥലത്ത് എത്തിയപ്പോള്‍ അത് വലിയൊരു കോംപ്ലെക്സ് ആയിരുന്നു്. അതിനകത്ത് മൂന്ന് പേര്‍ നടത്തുന്ന മൂന്ന് ഷോപ്പുകളാണ്. ഒരു ഷോപ്പ് എന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്. അയാളത് സിംഗിള്‍ പേമെന്റില്‍ ഒതുക്കി.

അത് പറയാമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ പറഞ്ഞത് വലിയ പ്രശ്‌നമായി. ബിനു അടിമാലി ഇടുക്കി ജില്ലയ്ക്ക് പോലും അപമാനം ഉണ്ടാക്കുന്ന വിധം പെരുമാറി എന്ന നിലയില്‍ പറഞ്ഞ് പ്രചരിപ്പിച്ചു. ബിനു അടിമാലി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കര്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു പ്രതികരണം അറിയിച്ചത്.

Latest Stories

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മൂന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ