അവര്‍ വക്രബുദ്ധിയോടെയാണ് അത് ചെയ്തത്, സ്വന്തം നാടല്ലേ, മറുത്തുപറയാന്‍ പറ്റുമോ; അനുഭവം പങ്കുവെച്ച് ബിനു അടിമാലി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ബിനു അടിമാലി. ബിഗ്സ്‌ക്രീനിലും ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു ദുരനുഭവം കൗമുദിയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഒരു കട ഉദ്ഘാടനത്തിന് പോയപ്പോഴുണ്ടായ സംഭവമാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്നൊരു കാര്യമാണ്. ഞങ്ങളുടെ നാട്ടില്‍ കട ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചു. അതിനകത്ത് ഒരു കോമഡിയും ചതിയും വഞ്ചനയും വക്രബുദ്ധിയും എല്ലാമുണ്ട്. നെടുങ്കണ്ടത്തെ ഒരു സ്ഥലത്താണ്.ഒരു കട ഉദ്ഘാടനം ചെയ്യാന്‍ വിളിച്ച്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എന്താ സംഭവം എന്നറിയോ. ഒരു ഷോപ്പിംഗ് കോംപ്ലക്‌സ്, അതിനകത്ത് മൂന്ന് സ്ഥാപനം, ഒറ്റ പേയ്മെന്റില്‍.

മൂന്ന് പേര്‍ കൂടി തുടങ്ങുന്ന ചെറിയ സംരഭമെന്നാണ് പറഞ്ഞത്.കുരുവിള സിറ്റിയിലെ ബേസില്‍ എന്ന് പറയണ ആളാണ് വിളിക്കണത്. ഞാന്‍ അവിടെ ചെന്നപ്പോഴേ, വലിയൊരു ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്യണം. അതുകഴിഞ്ഞ് മൂന്ന് സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യണം.അവിടെയെത്തിയപ്പോള്‍ പറയാ ചേട്ടനോട് ഞാന്‍ പറഞ്ഞതല്ലേ ഞങ്ങള്‍ മൂന്ന് പേരും കൂടി തുടങ്ങുന്ന സ്ഥാപനമാണെന്ന്.

ഞാന്‍ ഓര്‍ക്കണതെന്താ മൂന്ന് പേരും കൂടി തുടങ്ങുന്ന ഒരു പ്രസ്ഥാനമാണെന്ന്. അത് മനസിലാക്കണ്ടേ. ഈ വക്രബുദ്ധിയിലൂടെ ചെയ്ത്.പിന്നെ സ്വന്തം നാടല്ലേ, എന്ത് ചെയ്യാന്‍ പറ്റും. നമ്മള്‍ ഇങ്ങനെയെങ്കിലും പറഞ്ഞ് സന്തോഷിച്ചില്ലെങ്കില്‍ എങ്ങനാ. ഇത് എഡിറ്റ് ചെയ്ത് കളയരുത്. ഇത് ജനങ്ങളിലേക്ക് എത്തണം.’ ബിനു കൂട്ടിച്ചേര്‍ത്തു.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ