നാഗവല്ലിയെ ആദ്യം കണ്ടത് ആ കഥാപാത്രം, അതൊരു ഡയറക്ടർ ബ്രില്ല്യൻസ് ആയിരുന്നു: ബിനു പപ്പു

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തിയത്. 4K റീമാസ്റ്റേഡ് വെർഷനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും പുതുമയോടെ ചിത്രം പ്രേക്ഷകർ കാണുന്നുവെന്നുള്ളതാണ് മണിച്ചിത്രത്താഴിനെ ക്ലാസിക് സൃഷ്ടിയായി നിലനിർത്തുന്ന പ്രധാന ഘടകം. ഇപ്പോഴിതാ ചിത്രത്തിലെ ഡയറക്ടർ ബ്രില്ല്യൻസിനെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.

ബിനു പപ്പുവിന്റെ പിതാവായ പപ്പു അവതരിപ്പിച്ച കാട്ടുപറമ്പൻ എന്ന കഥാപാത്രമാണ് ആദ്യമായി ഗംഗ നാഗവല്ലിയായി മാറുന്നത് നേരിൽ കണ്ടതെന്നും അതുകൊണ്ടാണ് ഡോക്ടർ സണ്ണി കാട്ടുപറമ്പനെ സിനിമയുടെ അവസാനം മാത്രം ചികിത്സിക്കുന്നതെന്നുമാണ് ബിനു പപ്പു പറയുന്നത്.

“എന്തുകൊണ്ടാണ് കാട്ടുപറമ്പൻ എന്ന കഥാപാത്രത്തെ സിനിമയുടെ അവസാന ഭാഗത്ത് നിസാരമായി ഒരു തട്ടുതട്ടി ശരിയാക്കുന്നത്.​ അത് തുടക്കത്തിലേ ആവാമായിരുന്നില്ലേ. അദ്ദേഹത്തിന് രോഗമുണ്ടെന്നും എളുപ്പത്തിൽ ചികിത്സിക്കാമെന്നും ഡോക്ടർക്ക് അറിയാമായിരുന്നല്ലോ. പിന്നെ എന്തിന് അങ്ങനെ ചെയ്തു എന്നതിന് കാരണം, നാഗവല്ലിയെ ആദ്യമായി നേരിട്ടുകണ്ട വ്യക്തി കാട്ടുപറമ്പൻ മാത്രമാണ്. കാട്ടുപറമ്പൻ ഇക്കാര്യം നേരത്തെ വിളിച്ചു പറഞ്ഞാൽ അത് എല്ലാവരും അറിയും. അത് പുറത്തറിയാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. അത്ര സൂഷ്മമായ കാര്യങ്ങൾ പോലും മണിച്ചിത്രത്താഴിൽ ശ്രദ്ധിച്ചിട്ടുണ്ട്.” ബിനു പപ്പു പറയുന്നു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?