'555' എന്ന ബ്രാന്‍ഡ് പറയാന്‍ പാടില്ല, ഒരു വോയിസ് നോട്ട് മ്യൂട്ട് ചെയ്യാന്‍ പറഞ്ഞു.. അനാവശ്യ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ഗതികേടാണ് ഇപ്പോള്‍; വിവാദങ്ങളോട് പ്രതികരിച്ച് ബ്ലെസി

‘ആടുജീവിതം’ സിനിമ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 75 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. സിനിമ കുതിപ്പ് തുടരുമ്പോള്‍ വിവാദങ്ങളും ഉയര്‍ന്നു വരികയാണ്. ചിത്രത്തില്‍ നിന്നും ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ട് ചെയ്തുവെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അങ്ങനൊരു രംഗം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ബ്ലെസി രംഗത്തെത്തിയിരുന്നു. അങ്ങനൊരു സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് നജീബും വ്യക്തമാക്കിയിരുന്നു. നോവലിലുള്ള ആ ഭാഗത്തെ കുറിച്ച് ബെന്യാമിനോട് ചോദിച്ചപ്പള്‍ കഥയ്ക്ക് വേണ്ടി എഴുതിയതാണ് എന്നായിരുന്നു പറഞ്ഞത്.

അങ്ങനെ എഴുതിയത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നജീബ് പറഞ്ഞിരുന്നു. ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സീന്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടില്ല എന്നാണ് ബ്ലെസി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. മനോരമ ടിവിയുടെ നേരെ ചൊവ്വയിലാണ് ബ്ലെസി സംസാരിച്ചത്.

ഇന്ന് ലോകമെമ്പാടും സിനിമ ആഘോഷിക്കപ്പെടുമ്പോള്‍ ഇത്തരം അനാവശ്യ കാര്യങ്ങള്‍ മറുപടി പറയേണ്ട ഗതികേടാണ് തനിക്ക് എന്നാണ് ബ്ലെസി പറയുന്നത്. താന്‍ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ ഫൂട്ടേജില്‍ നിന്നും ഒരു ഷോട്ട് പോലും സെന്‍സര്‍ ചെയ്തിട്ടില്ല. ഒരു വോയ്‌സ് നോട്ട് മാത്രം മ്യൂട്ട് ചെയ്യുകയോ അല്ലെങ്കില്‍ മാറ്റി ഡബ്ബ് ചെയ്യുകയോ വേണമെന്ന് പറഞ്ഞു.

‘555’ എന്ന ബ്രാന്‍ഡ് പറയാന്‍ പാടില്ലാത്തതു കൊണ്ട് ഫോറിന്‍ സിഗരറ്റ് എന്നു പറയുന്നൊരു ഭാഗമാണത്. ഒരു സീനില്‍ ന്യൂഡിറ്റി എന്നു പറയുന്നത് വച്ച് ഒരു എ സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് നിന്നും വന്നു. എന്നാല്‍ താന്‍ അപ്പീലിന് പോയപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് അത് യു/എ ആക്കി. സിനിമയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

താന്‍ ഇങ്ങനെയാണ് സിനിമ ചെയ്തതെന്ന് പറയുന്നത് ഒരു ഫിലിം മേക്കറിന്റെ ഗതികേടാണ് എന്നാണ് ബ്ലെസി പറയുന്നത്. അതേസമയം, വിവാദങ്ങളും അതിനൊപ്പം സിനിമയുടെ വ്യാജ പ്രിന്റ് എത്തിയെങ്കിലും ഗംഭീര കളക്ഷന്‍ ആണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. മണിരത്‌നം, കമല്‍ ഹാസന്‍, മാധവന്‍ എന്നിങ്ങനെ നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് എത്തുന്നുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു