'കാഴ്ച'യിൽ മമ്മൂട്ടിയെ കുട്ടനാട്ടുകാരനാക്കാൻ അത് മാത്രമായിരുന്നു ഒരു വഴി..; തുറന്നുപറഞ്ഞ് ബ്ലെസ്സി

മലയാളികൾക്ക് എല്ലാ കാലത്തും പ്രിയപ്പെട്ട സിനിമയാണ് മമ്മൂട്ടി- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങിയിയ ‘കാഴ്ച’. സംവിധായകൻ  ബ്ലെസ്സിയുടെ ആദ്യ സിനിമ കൂടിയായിരുന്നു 2004 ൽ പുറത്തിറങ്ങിയ കാഴ്ച. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. ആടുജീവിതം റിലീസിനോടടുക്കുമ്പോൾ തന്റെ ആദ്യ ചിത്രമായ കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്സി. മമ്മൂക്ക വളരെ സുന്ദരനായ ഒരാളായതുകൊണ്ട് തന്നെ കുട്ടനാട്ടിലെ സാധാരണക്കാരന്റെ രൂപത്തിലേക്ക് മമ്മൂട്ടിയെ മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നാണ് ബ്ലെസ്സി പറയുന്നത്.

“എന്റെ എല്ലാ സിനിമകളിലും നായകനെ അതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ആടുജീവിതത്തിലും ഞാൻ അങ്ങനെ ശ്രമിച്ചിട്ടുണ്ട്. എൻ്റെ ആദ്യ സിനിമയായ കാഴ്‌ച തൊട്ട് അങ്ങനെ ചെയ്യാറുണ്ട്. മമ്മൂക്ക വളരെ സുന്ദരനായ ഒരാളാണ്. അങ്ങനെയുള്ള മമ്മൂക്കയെ ഒരു സാധാ കുട്ടനാട്ടുകാരനായി അവതരിപ്പിക്കാനാണ് ഞാൻ നോക്കിയിട്ടുള്ളത്.

അതിന് വേണ്ടി മമ്മൂക്കയുടെ ഫോട്ടോ ഞാൻ ഫോട്ടോഷോപ്പിലൊക്കെ ഇട്ട് പല ഗെറ്റപ്പും പരീക്ഷിച്ചു. മുടി നീട്ടി വളർത്തിയും താടി വളർത്തിയുമൊക്കെ പലതരം പരീക്ഷണം ചെയ്‌തു. താടിവെച്ച ഗെറ്റപ്പ് നോക്കിയപ്പോൾ അതുപോലെ ഒരെണ്ണം മഹാനഗരം എന്ന സിനിമയിൽ ചെയ്‌തിട്ടുണ്ടെന്ന് കണ്ടു. അതുമാത്രമല്ല, അങ്ങനെ താടി വെക്കുമ്പോൾ ഒരു ആർട്ടിഫിഷ്യൽ ഫീലാണ് തോന്നാറുള്ളത്.

അദ്ദേഹത്തിന്റെ സൗന്ദര്യത്തെ ഉടയ്ക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് ഇദ്ദേഹത്തെ ഞാൻ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. അതിന് വേണ്ടി ചെയ്‌തത്‌ മമ്മൂക്കയുടെ പോക്കറ്റിൽ എപ്പോഴും ഒരു ചീപ്പ് വെച്ചുകൊടുത്തു. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, അയാൾ എപ്പോഴും ഇങ്ങനത്തെ കാര്യത്തിൽ കോൺഷ്യസാണ്. അതുമാത്രമല്ല, പണ്ടുതൊട്ടേ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരു കഥാപാത്രമായി അയാളെ മാറ്റി.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

വളരെ കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ‘കാഴ്ച’  മികച്ച സാമ്പത്തിക വിജയവും കൈവരിച്ചിരുന്നു. ബ്ലെസിക്ക് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും, മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടികൊടുത്ത ചിത്രം കൂടിയായിരുന്നു കാഴ്ച.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ