മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് 2004-ൽ ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. നീണ്ട ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്തത് വെറും എട്ട് സിനിമകൾ മാത്രം. ഒൻപത് ദിവസങ്ങൾ കൊണ്ട് ആടുജീവിതത്തിലൂടെ 100 കോടി നേട്ടമുണ്ടാക്കിയ ബ്ലെസ്സി എന്ന സംവിധായകൻ മലയാള സിനിമയുടെ ചരിത്രം പറയുന്ന എല്ലാകാലത്തും പരാമർശിക്കപ്പെടുന്ന ഒരു ഫിലിം മേക്കർ കൂടിയാണ്.

2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത കാഴ്ച ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് 2005-ൽ തന്മാത്ര, 2006-ൽ പളുങ്ക്, 2008-ൽ കൽക്കട്ട ന്യൂസ്, 2009-ൽ ഭ്രമരം, 2011-ൽ പ്രണയം, രണ്ട് വർഷങ്ങൾക്ക് ശേഷം കളിമണ്ണ്  എന്നീ ചിത്രങ്ങൾ പുറത്തുവന്നു.

ഇപ്പോഴിതാ മോഹൻലാൽ ചിത്രം ഭ്രമരത്തെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്സി. ചിത്രത്തിന്റെ ലൊക്കേഷനുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസറുമായുള്ള ഒരു പ്രശ്നം പരിഹരിച്ചത് മോഹൻലാൽ ആയിരുണെന്നാണ് ബ്ലെസ്സി പറയുന്നത്.

“ഭ്രമരം സിനിമയുടെ ഒരു ലൊക്കേഷനായി നെല്ലിയാമ്പതിയുടെ അടുത്ത് പോയി ഒരു സ്ഥലം കണ്ടിരുന്നു. പോവുന്ന വഴിക്ക് കാട്ടുപോത്തുകളെയൊക്കെ കാണാം. അത് എട്ട് ലൊക്കേഷൻ ഉള്ളൊരു സിനിമയാണ്. ഒറ്റ ഷെഡ്യൂളിലാണ് ഈ എട്ട് ലൊക്കേഷനിൽ ഷൂട്ട് ചെയ്യേണ്ടത്. നിർമാതാവ് ഈ ലൊക്കേഷൻ കണ്ടിട്ടില്ലായിരുന്നു. അങ്ങോട്ട് വെള്ളം കൊണ്ട് വരാനും ജനറേറ്റർ കൊണ്ടും വരാനുമൊന്നും പറ്റില്ല. അങ്ങനെ പല പ്രശ്‌നങ്ങളാണ്. ഷൂട്ടിന്റെ തലേന്ന് ആർക്കും ആ ലൊക്കേഷനിൽ വെച്ച് ഷൂട്ട് ചെയ്യാൻ താത്പര്യം ഇല്ലായെന്ന് പറഞ്ഞു.

ക്യാമറമാൻ ഉൾപ്പെടെയുള്ളവർ പറഞ്ഞു, നമുക്ക് കുറച്ച് മണ്ണൊക്കെ ഇട്ട് റോഡ് കാണാത്ത വിധത്തിൽ എടുത്താൽ പോരെയെന്ന്. നിർമാതാവും എന്നോട് പറഞ്ഞു, ക്യാമറമാൻ വരെ ഇങ്ങനെ പറയുന്നു. നമുക്ക് ഇവിടെ നിന്ന് മാറിയാല്ലോയെന്ന്.

ഞാൻ അദ്ദേഹത്തോട് പറഞ്ഞത്, എന്നാൽ നിങ്ങൾ ഷൂട്ട് ചെയ്തോ ഞാൻ വീട്ടിൽ പോവാമെന്നായിരുന്നു. ഇങ്ങനെ വലിയൊരു കലഹം നടന്നിട്ടാണ് പിറ്റേ ദിവസം ലൊക്കേഷനിലേക്ക് ചെല്ലുന്നത്. എങ്ങനെ ഇവിടെ സിനിമ ചെയ്യും എന്ന് ആലോചിച്ചിരിക്കുകയാണ്. എല്ലാവരും അവിടെ ഷൂട്ട് ചെയ്യുന്നതിന് കുറ്റം പറയുന്നുണ്ട്.

അപ്പോഴാണ് ലാലേട്ടൻ അങ്ങോട്ട് വരുന്നത്. അത് പ്രശ്‌നമാവുമല്ലോയെന്ന് എല്ലാവരും പറഞ്ഞു. ഞാൻ ലാലേട്ടനോട് ചോദിച്ചു, ചേട്ടാ വരാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായല്ലേയെന്ന്. അദ്ദേഹം പറഞ്ഞു, ഏയ് അത് സാരമില്ല, സ്വിറ്റ്സർ ലാൻഡിൽ പോവുന്ന പോലെയല്ലല്ലോ ഇത് ലൊക്കേഷനല്ലേ. ഇങ്ങനെയൊക്കെ കഷ്‌ടപ്പെട്ടാൽ അല്ലേ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുന്നുള്ളൂ. ഡിം, അതോടുകൂടി നിർമാതാവ് ഉൾപ്പെടെ ആർക്കും ഒരു പ്രശ്‌നവുമില്ല. എല്ലാവരും ഭയങ്കര ഹാപ്പിയായി.” എന്നാണ്
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ