'റോമന്‍സ് സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു'; സംവിധായകന്‍ ബോബന്‍ സാമുവല്‍

സിസ്റ്റര്‍ അഭയ കേസിന്റെ വിധിയില്‍ പ്രതികരിച്ച് സംവിധായകന്‍ ബോബന്‍ സാമുവല്‍. റോമന്‍സ് എന്ന തന്റെ സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോള്‍ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

“”എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവശ്യമില്ല “മനഃസാക്ഷി”എന്നൊന്ന് ഉണ്ടായാല്‍ മതി, കാലമേ നന്ദി”” എന്നാണ് സംവിധായകന്റെ കുറിപ്പ്.

ഏറെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും മൊഴി മാറ്റാത്ത രാജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കോടികള്‍ നല്‍കാമെന്ന് പറഞ്ഞ് വില പേശിയിട്ടും അതില്‍ വീഴാത സിസ്റ്റര്‍ അഭയയെ സ്വന്തം മകളാണെന്ന് കണ്ട് സത്യത്തിന് വേണ്ടി ഉറച്ചുനിന്നു രാജുവിനെ സോഷ്യല്‍ മീഡിയ വാഴ്ത്തിയിരുന്നു.

സിസ്റ്റര്‍ അഭയ കൊലപാതക്കേസില്‍ ഒന്നാം പ്രതി തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും മൂന്നാം പ്രതി സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയുമാണ് ലഭിച്ചത്. തിരുവനന്തപരും സിബിഐ പ്രത്യേക കോടതിയുടെതാണ് വിധി. ജഡ്ജി കെ.സനല്‍കുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.