പുറത്തു നിന്ന് അത്താഴം കഴിച്ചിട്ട് 26 കൊല്ലത്തിലേറെയായി, ഷോപ്പിംഗിന് പോലും പോകാറില്ല; എന്നാൽ ചില കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങും : സൽമാൻ ഖാൻ

കണ്ണഞ്ചിക്കുന്ന പാർട്ടികളിലും അത്താഴവിരുന്നുകളിലുമെല്ലാം പങ്കെടുക്കുന്നവരാണ് ബോളിവുഡിലെ പല താരങ്ങളും. എന്നാൽ പലപ്പോഴും ഒരു മുഖം മാത്രം കാണാൻ സാധിക്കാറില്ല. അത് സൽമാൻ ഖാന്റെയാണ്. പുറത്തു നിന്ന് അത്താഴം കഴിച്ചിട്ട് 26 കൊല്ലത്തിലേറെയായി എന്ന് പറയുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ.  ഇന്ത്യാ ടുഡേയോടായിരുന്നു സൽമാന്റെ ഈ തുറന്നു പറച്ചിൽ.

സൽമാൻ ഖാൻ പലപ്പോഴും തനിച്ചാണ്. ഷൂട്ടിങ്ങുകൾക്കോ തന്റെ സിനിമകൾ പ്രൊമോട്ട് ചെയ്യാനോ സംസാരിക്കാനോ ഉള്ളപ്പോൾ മാത്രമാണ് അദ്ദേഹം പുറത്തിറങ്ങാറുള്ളത്. സൽമാൻ ഖാന്റെ സ്വകാര്യ ജീവിതം, ഒഴിവുസമയങ്ങളിൽ എങ്ങനെ ചിലവഴിക്കുന്നു, എന്ത് ഭക്ഷണമാണ് കഴിക്കുന്നത് എന്നിവയൊക്കെ ഒരു രഹസ്യമാണ്.

ഒരുപിടി സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള തന്റെ ജീവിതത്തെ കുറിച്ചും താരം ഇന്ത്യ ടുഡേയോട് പങ്കുവച്ചു. ’25, 26 വർഷമായി, അല്ലെങ്കിൽ അതിലേറെ കാലമായി വീട്ടിൽ നിന്ന് ഇറങ്ങി പുറത്ത് അത്താഴത്തിന് പോയിട്ടില്ല. ഷൂട്ടിന് മാത്രമാണ് ഞാൻ യാത്ര ചെയ്യാറുള്ളത്. ഫാമിലേക്ക് പോകുന്നതും പുൽത്തകിടിയിൽ ഇരിക്കുന്നതുമാണ് എന്റെ ഒരേയൊരു ഔട്ട്ഡോർ നിമിഷം’

‘ വീട്, ഷൂട്ട്, ഹോട്ടൽ, എയർപോർട്ട്, ലൊക്കേഷൻ, വീട്ടിലേക്ക്, പിന്നെ ജിമ്മിലേക്കാണ് എന്റെ യാത്ര. അത്രയേയുള്ളൂ. എന്റെ കുടുംബത്തേക്കാൾ കൂടുതൽ സമയം ഞാൻ എന്റെ സ്റ്റാഫിനൊപ്പം ചെലവഴിക്കുന്നു. ഞാൻ ഷോപ്പിംഗിന് പോലും പോകാറില്ല. അമ്മേയെയും കൂട്ടി ഞങ്ങൾ അടുത്തുള്ള റെസ്റ്റോറന്റിലേക്കോ മറ്റോ കാപ്പി കുടിക്കാൻ പോയതാണ് അടുത്ത കാലത്ത് പുറത്തു പോയ ഓർമ’ സൽമാൻ പറയുന്നു.

‘ഏക് താ ടൈഗർ’ (2012), ‘ടൈഗർ സിന്ദാ ഹേ’ (2017) എന്നിവയ്ക്ക് ശേഷം ടൈഗർ ഫ്രാഞ്ചൈസിയുടെ അടുത്ത ‘ടൈഗർ 3’യാണ് സൽമാൻ ഖാൻ നായകനായെത്തിയ പുതിയ ചിത്രം. കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. 2012-ൽ പുറത്തിറങ്ങിയ ഏക്ഥാ ടൈ​ഗർ, 2017-ലിറങ്ങിയ ടൈ​ഗർ സിന്ദാ ഹേ എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് യഷ് രാജ് സ്പൈ യൂണിവേഴ്സിൽ ഉൾപ്പെട്ട ടൈ​ഗർ 3.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം