സെക്സിനെ കുറിച്ച് നിലനില്‍ക്കുന്ന വികലമായ ധാരണകളെ കുറിച്ച് തുറന്നുസംസാരിച്ച് ബോളിവുഡ് നടി കരീന കപൂര്‍. ‘കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍’ എന്ന തന്റെ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘സെക്സിനെ കുറിച്ച് സംസാരിക്കാന്‍ വലിയ ധൈര്യമൊന്നും വേണ്ട. ഇതും ഒരു സ്വഭാവിക ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. ഒരു സ്ത്രീയെ ബാധിക്കുന്ന കാര്യം തന്നെയാണല്ലോ സെക്സ്,’ കരീന പറഞ്ഞു.
ഗര്‍ഭിണിയായിരിക്കുന്ന ഒരു സ്ത്രീക്ക് ഒരുപക്ഷെ സെക്സ് വേണമെന്നേ തോന്നില്ലായിരിക്കാം. ചിലപ്പോള്‍ താല്‍പര്യമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അതെന്നും നടി പറയുന്നു.
Read more
ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ലാല്‍ സിംഗ് ചദ്ദയാണ് കരീനയുടെ ഇറങ്ങാനുള്ള ചിത്രം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന തക്ത് എന്ന ചിത്രത്തില്‍ മുഗള്‍ രാജകുമാരിയായ ജഹംഗാര ബീഗത്തെയാണ് നടി അവതരിപ്പിക്കുക.