'സെക്സിനെ കുറിച്ച് സംസാരിക്കാന്‍ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട, അതും സ്ത്രീകളെ ബാധിക്കുന്ന വിഷയമാണ്: കരീന കപൂര്‍

സെക്സിനെ കുറിച്ച് നിലനില്‍ക്കുന്ന വികലമായ ധാരണകളെ കുറിച്ച് തുറന്നുസംസാരിച്ച് ബോളിവുഡ് നടി കരീന കപൂര്‍. ‘കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍’ എന്ന തന്റെ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സെക്സിനെ കുറിച്ച് സംസാരിക്കാന്‍ വലിയ ധൈര്യമൊന്നും വേണ്ട. ഇതും ഒരു സ്വഭാവിക ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. ഒരു സ്ത്രീയെ ബാധിക്കുന്ന കാര്യം തന്നെയാണല്ലോ സെക്സ്,’ കരീന പറഞ്ഞു.

ഗര്‍ഭിണിയായിരിക്കുന്ന ഒരു സ്ത്രീക്ക് ഒരുപക്ഷെ സെക്സ് വേണമെന്നേ തോന്നില്ലായിരിക്കാം. ചിലപ്പോള്‍ താല്‍പര്യമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അതെന്നും നടി പറയുന്നു.

ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ലാല്‍ സിംഗ് ചദ്ദയാണ് കരീനയുടെ ഇറങ്ങാനുള്ള ചിത്രം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന തക്ത് എന്ന ചിത്രത്തില്‍ മുഗള്‍ രാജകുമാരിയായ ജഹംഗാര ബീഗത്തെയാണ് നടി അവതരിപ്പിക്കുക.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ