പുള്ളി എന്നെ രണ്ട് അടി അടിച്ചപ്പോഴേക്കും ഞാന്‍ സ്വപ്നലോകത്തായി: അബു സലിം

തന്റെ പ്രിയതാരമായ അര്‍ണോള്‍ഡ് ഷ്വാസ്നെഗറെ നേരിട്ട് കണ്ടതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ അബു സലിം. വിക്രം നായകനായ ശങ്കര്‍ ചിത്രം ഐയുടെ പ്രൊമോഷന്റെ ഭാഗമായി അര്‍ണോള്‍ഡ് തമിഴ്നാട്ടിലെത്തിയപ്പോഴാണ് അബു സലിമിന് കാണാനായത്. ‘ഫാന്‍ബോയ്’ നിമിഷങ്ങളെക്കുറിച്ച് അബു സലിം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ.

ഐ സിനിമയുടെ ഓഡിയോ ലോഞ്ചിന് അദ്ദേഹം വരുന്നുണ്ടെന്ന് വിക്രമാണ് എന്നെ വിളിച്ച് പറഞ്ഞത്. വിക്രമിന് നേരത്തെ അറിയാം ഞാന്‍ അര്‍ണോള്‍ഡിന്റെ ഭയങ്കര ഫാനാണ് എന്നത്.ലീല പാലസ് ഹോട്ടലിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള അഷ്റഫ് എന്ന ഐ.പി.എസ് ഓഫീസറെ വിളിച്ചു, അദ്ദേഹം റെയില്‍വേ ഡി.ഐ.ജി ആയിരുന്നു അന്ന്. പക്ഷെ പുള്ളി സ്ഥലത്തില്ലായിരുന്നു.

അര്‍ണോള്‍ഡിനെ കാണാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന് അദ്ദേഹത്തിന്റെ സബോര്‍ഡിനേറ്റിനോട് വിളിച്ച് പറഞ്ഞു. വേറെ വഴിയൊന്നും നടക്കൂല. അങ്ങനെ അര്‍ണോള്‍ഡ് എത്തിയ ദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ലീല പാലസ് ഹോട്ടലിന്റെ റെസ്റ്ററന്റില്‍ പോയി. അപ്പോഴാണ് ഞാന്‍ കേറിച്ചെല്ലുന്നത്. ഡി.ഐ.ജിയുടെ വണ്ടിയില്‍ പോയത് കൊണ്ടാണ് അകത്ത് കയറാന്‍ പറ്റിയത് തന്നെ.

അര്‍ണോള്‍ഡ് ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടെ നിന്നിരുന്നവര്‍ ചുറ്റുംകൂടി. ഞാന്‍ അവിടെത്തന്നെ നിന്നു. കാരണം പുറത്ത് വരുമ്പോള്‍ എന്നെ രവി പരിചയപ്പെടുത്തും എന്നാണ് ഞാന്‍ ചിന്തിച്ചത്.
പക്ഷെ രവി പുറത്തേക്ക് ഇറങ്ങിയില്ല

ഞാന്‍ ഓടിച്ചെന്നു, എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തു. ‘ഗുഡ് ഫിസിക്ക്’ എന്ന് പറഞ്ഞ് എന്നെ രണ്ട് അടി അടിച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഒരു സ്വപ്നലോകത്താണ് എന്ന് വിചാരിച്ച് പോയി. പിന്നെ, നടന്നുകൊണ്ട് രണ്ട് മിനിട്ട് കോറിഡോറില്‍ നിന്ന് സംസാരിച്ചു.

Latest Stories

തുടർ തോൽവിയും ദയനീയ പ്രകടനവും, സൂപ്പർതാരങ്ങൾക്കും പരിശീലകനും എതിരെയുള്ള ബിസിസിഐ നടപടി ഇങ്ങനെ

വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകം; രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണമെന്ന് ബിജെപി

പോരാട്ട വഴി ഉപേക്ഷിക്കാൻ മാവോയിസ്റ്റുകള്‍; കേരളത്തിൽ നിന്നടക്കമുള്ള 8 നേതാക്കൾ കീഴടങ്ങും

അതിരുവിട്ട സ്ത്രീ സൗന്ദര്യ വർണനയും ലൈംഗികാതിക്രമം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിലെ പണപ്പിരിവ്; ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം? പണം എത്തിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു

'അശ്ലീല ചിത്രം പ്രചരിപ്പിച്ചു'; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം