സഹിക്കാൻ പറ്റാത്തത് അമ്പളിച്ചേട്ടനെയാണ്, അദ്ദേഹം ഓരോ തവണയും ഓരോ എക്സ്പ്രഷൻ ഇടും : എബ്രഹാം കോശി

മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ അഭിനയത്തിനിടയിലെ ചില പ്രകടനങ്ങളെക്കുറിച്ച് നടൻ എബ്രഹാം കോശി. അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ചില ഭാവങ്ങളും ഡയലോഗുകളും ജഗതി കൈയിൽ നിന്നും ഇടുമെന്നാണ് നടൻ പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

കയ്യിൽ നിന്നും ഇടുന്നതിൽ ഏറ്റവും സഹിക്കാന്‍ പറ്റാത്തത് അമ്പിളി ചേട്ടനെയാണ്. ജഗതി ശ്രീകുമാർ… ജോഷി സാര്‍ പറഞ്ഞിട്ടുണ്ട് എന്റെ അമ്പിളി നീ ഏതേലും ഒന്ന് ഫിക്‌സ് ചെയ്യ്, നമുക്ക് ഷോട്ട് എടുത്ത് പോകണ്ടേയെന്ന്. രണ്ടോ മൂന്നോ റിഹേഴ്‌സല്‍ കാണും. ക്യാമറ റിഹേഴ്സൽ, ഡയലോഗ് റിഹേഴ്സൽ അങ്ങനെ…

ഓരോ തവണയും പുള്ളി ഓരോ എക്‌സ്പ്രഷനാണ് ഇടുന്നത്. നിൽക്കുന്ന സംവിധായകന്‍ ഉള്‍പ്പടെ എല്ലാവരും ചിരിക്കും. ടേക്ക് വരുമ്പോള്‍ ഇതൊന്നുമല്ല, ഇതിന്റെയൊക്കെ മുകളില്‍ വരുന്നൊരു സാധനം കാണിക്കും. എല്ലാം ചിരിച്ചു. സാറൊന്ന് നോക്കി, ഓക്കെ റീ ടേക്ക്. രണ്ടാമത് എടുത്തു. അപ്പോള്‍ വേറൊരു സാധനം ഇട്ടു. അപ്പോഴും കൂടെ നിൽക്കുന്നവരൊക്കെ ചിരി.

അങ്ങനെ മൂന്ന്- നാല് ടേക്ക് ആയപ്പോഴാണ് ജോഷി സര്‍ പറഞ്ഞത്. ‘എടാ അമ്പിളി നീ ഏതെങ്കിലും ഒന്ന് ഫിക്‌സ് ചെയ്യ്, നമുക്ക് ഷോട്ട് എടുക്കണ്ടേ. ആ ജോഷിയേട്ടാ, ഇത് ഫിക്‌സ് ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു. മാറ്റമൊന്നുമില്ലല്ലോ? ഇല്ല മാറ്റമില്ല. ടേക്ക് പോയി. പുള്ളി വേറൊരു സാധനം കാണിച്ചു. ബോര്‍ അല്ലല്ലോ കാണിക്കുന്നത്. ഒന്നിനൊന്ന് മെച്ചമാണ് കാണിക്കുന്നത്. അതെങ്ങനെ വേണ്ടെന്ന് പറയാന്‍ സാധിക്കും.

ഒരു കോമഡി സീനിൽ ഒന്നിനൊന്ന് മെച്ചമായ എക്സ്പ്രെഷനാണ് പുള്ളി കാണിക്കുന്നത്. ലോകത്തില്‍ അദ്ദേഹത്തെ പോലെ സിനിമ ഫീൽഡിൽ കോമഡി മാത്രം ചെയ്ത് മുപ്പത് വര്‍ഷം ജീവിച്ച വേറൊരു ആര്ടിസ്റ്റിനെ പറയാമോ? ലോകത്തില്ല, അടിമുടി നടനാണ്. തിരമാല പോലെ ഭാവങ്ങള്‍ വന്നു കൊണ്ടിരിക്കും’ എന്നാണ് എബ്രഹാം കോശി പറയുന്നത്.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്