സി.ബി.ഐ തീം മ്യൂസിക് മാറുമോ? ഉത്തരം നല്‍കി ജേക്‌സ് ബിജോയ്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സിബിഐ 5 എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എസ് എന്‍ സ്വാമി രചിച്ചു. കെ മധു ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവ തലമുറയിലെ പ്രശസ്തനായ ജേക്‌സ് ബിജോയ് ആണ്. സിബിഐ അഞ്ചാം ഭാഗത്തിലെ തീം മ്യൂസികില്‍ മാറ്റങ്ങള്‍ വല്ലതും പ്രതീക്ഷിക്കാമോ എന്ന സോഷ്യല്‍ മീഡിയയിലുയര്‍ന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കുകയാണ് ജേക്‌സ്്.

ആ തീം മ്യൂസിക് ഒരുപാട് പുതുക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും അങ്ങനെ ചെയ്തു പ്രേക്ഷകരുടെ പൊങ്കാല ഏറ്റു വാങ്ങാന്‍ താല്പര്യം ഇല്ല എന്നും അദ്ദേഹം പറയുന്നു. അതിനെ അതിന്റെ ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത് എന്നും ജേക്‌സ് പറയുന്നു.

തനിക്കു വളരെ ഇഷ്ടമുള്ള ഒരു തീം ആണ് അതെന്നും അത് ചെയ്യാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ കഥയും കാര്യങ്ങളും ഒന്നും സ്വാമി സര്‍ തന്നോട് പറഞ്ഞിട്ടില്ല എന്നും ജേക്‌സ് ബിജോയ് വെളിപ്പെടുത്തി.

മമ്മൂട്ടിക്കൊപ്പം രണ്‍ജി പണിക്കര്‍, സായ്കുമാര്‍, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകരുന്നത്. ഇവരെ കൂടാതെ സൗബിന്‍ ഷാഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ടാകും.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ