തെലുങ്കര്‍ വന്ന് സൗന്ദര്യ ഗാരു എന്ന് വിളിച്ചു, എന്നെ കണ്ട് മരിച്ച സൗന്ദര്യ തിരിച്ചു വന്നുവെന്ന് അവര്‍ കരുതി: ചന്ദ്ര ലക്ഷമണ്‍

തെലുങ്കില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് നടി ചന്ദ്ര ലക്ഷ്മണ്‍. ആദ്യമായാണ് തെലുങ്കില്‍ അഭിനയിക്കാന്‍ പോയത്. എന്നാല്‍ തന്നെ കണ്ട് നിറയെ ആളുകള്‍ കൂടി. അവിടെ തനിക്ക് ഇത്രയധികം ആരാധകര്‍ എങ്ങനെ ഉണ്ടായെന്ന് ആലോചിച്ച് അത്ഭുതപ്പെട്ടു. എന്നാല്‍ താന്‍ മരിച്ചു പോയ നടി സൗന്ദര്യ ആണെന്ന് കരുതിയാണ് ആളുകള്‍ വന്നത് എന്നാണ് ചന്ദ്ര പറയുന്നത്.

മമതല കോവില എന്ന പരമ്പരയായിരുന്നു തെലുങ്കില്‍ ആദ്യമായി ചെയ്തത്. അതിന്റെ പ്രൊമോ സോംഗ് ഷൂട്ടിനിടെയൊരു ഒരു സംഭവമുണ്ടായി. പോച്ചമ്പള്ളി എന്ന ഗ്രാമത്തിലാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് എല്ലാവരും തന്നെ വന്നു നോക്കുന്നു. ഭയങ്കര ഫാന്‍ ഫോളോയിംഗ്. തനിക്ക് അത്ഭുതമായി. താന്‍ മുമ്പ് തെലുങ്ക് ചെയ്തിട്ടില്ല.

ഇതുപോലൊരു ഗ്രാമത്തില്‍ എങ്ങനെ തന്നെ മനസിലാകുന്നുവെന്ന് ചിന്തിച്ചു. സീരിയല്‍ തുടങ്ങിയിട്ടില്ല. ടൈറ്റില്‍ സോംഗ് ഷൂട്ട് നടക്കുന്നേയുള്ളൂ. താന്‍ രണ്ട് മൂന്ന് തമിഴ് പ്രൊജക്ടുകളില്‍ വര്‍ക്ക് ചെയ്തിരുന്നു. അത് തെലുങ്കില്‍ ഡബ്ബ് ചെയ്ത് ജെമിനിയില്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അത് കണ്ടിട്ടാകും ഫാന്‍സ് വരുന്നതെന്ന് കരുതി.

ആളുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. മുടിയൊക്കെ പിന്നിയിട്ട്, പൊട്ടൊക്കെ തൊട്ട് ടിപ്പിക്കല്‍ ആന്ധ്ര ലുക്കിലാണ് താന്‍ നില്‍ക്കുന്നത്. സത്യത്തില്‍ കുറേ പേര്‍ കരുതിയിരുന്നത് താന്‍ നടി സൗന്ദര്യ ആണെന്നായിരുന്നു. നേരത്തെ തന്നെ പലരും പറയുമായിരുന്നു സൗന്ദര്യയെ പോലെയുണ്ടെന്ന്. അവര്‍ കരുതിയത് താന്‍ സൗന്ദര്യയാണ് എന്നായിരുന്നു.

പക്ഷെ ആ സമയത്ത് സൗന്ദര്യ മരിച്ചു പോയിരുന്നു. എന്നാല്‍ അത് തിരിച്ചറിയാതെ സൗന്ദര്യ വന്ന് അഭിനയിക്കുകയാണെന്ന് കരുതിയാണ് അവര്‍ തന്റെയടുത്ത് വന്നതും സംസാരിച്ചതും. സൗന്ദര്യ ഗാരു, സൗന്ദര്യ ഗാരു എന്നായിരുന്നു വിളിച്ചിരുന്നത് എന്നാണ് ചന്ദ്ര ഒരു ഷോയില്‍ പറയുന്നത്.

Latest Stories

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ

'സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

ആശ സമരം അമ്പതാം ദിവസത്തിലേക്ക്; ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്

IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ