ഒരു മാസം ശ്രമിച്ചിട്ടും എഴുതാൻ പറ്റാതെ വന്നതോടെ ഉപേക്ഷിക്കാൻ ഒരുങ്ങിയ സിനിമയാണ് ചന്ദ്രോത്സവം; നിർമ്മാതാവ്

മോഹൻലാൽ മീന എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു ചന്ദ്രോത്സവം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ പിറവിയെ കുറിച്ചും ചിത്രത്തിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ചും നിർമാതാവ് സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

രഞ്ജിത്തുമായുള്ള സൗഹൃദത്തിൽ നിന്നാണ് ചന്ദ്രോത്സവം എന്ന സിനിമ ഉണ്ടാകുന്നത്. മിഴി രണ്ടിലും എന്ന ചിത്രത്തിന് ശേഷമാണ് താനും രഞ‍്ജിയും കണ്ടുമുട്ടുന്നത്. അവിടുന്ന് ആ സ്നേഹം വളരുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ര‍ഞ്ജി തന്നെ വിളിച്ച് ചന്ദ്രോത്സവത്തിന്റെയും ഒരു കൊമേർഷ്യൽ ചിത്രത്തിന്റെയും കഥ പറഞ്ഞു. ഏത് വേണം എന്ന് ചോദിച്ചു. ചന്ദ്രോത്സവത്തിന്റെ കഥ താൻ ഓക്കെ പറഞ്ഞു. ഒരു മാസത്തോളം ഒറ്റപാലത്ത് നിന്നിട്ടും കഥ ഒന്നും ആകാതെ അദ്ദേഹം തിരിച്ചു പോയി. അന്ന് ആ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു.

എന്നാൽ അടുത്ത ദിവസം രാവിലെ രഞ്ജിത്ത് വന്ന് തന്നോട് വരിക്കാശ്ശേരി മനയിൽ സെറ്റിടാൻ പറഞ്ഞു. അങ്ങനെ സിനിമ ഓണായി. ആർട് ഡയറക്ടർ വന്നു. സെറ്റ് ഇട്ടു പത്ത് ദിവസം കൊണ്ട് ഷൂട്ട് തുടങ്ങി. ചില സിനിമകൾ അങ്ങനെ സംഭവിക്കുകയാണ് ചെയ്യുകയെന്നും സന്തോഷ് പറഞ്ഞു. മോഹൻലാലിനെ വച്ച് ചെയ്യാൻ തീരുമാനിച്ചാണ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്  നേരത്തെ അഡ്വാൻസ് കൊടുത്തിട്ടുണ്ടായിരുന്നു. പിന്നീടാണ് മീന വരുന്നത്.

പിന്നീട് വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി എന്നിവരൊക്കെ ചിത്രത്തിൻ്റെ ഭാഗമായി മാറി. അങ്ങനെയിരിക്കെയാണ് ദക്ഷിണാമൂർത്തിയെ കൊണ്ടുവരാനുള്ള ആശയം രഞ്ജിത്തിന് ഉണ്ടാകുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. ആദ്യം സമ്മതിച്ചില്ല. ആരോഗ്യം മോശമാണെന്ന് ഒക്കെ പറഞ്ഞു. പക്ഷെ ഭാര്യ കൂടെ വരാമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം വന്ന് ചെയ്തു. ആദ്യമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നതെന്നും സന്തോഷ് ദാമോദരൻ പറഞ്ഞു

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത