കറുക്കണം, അതിനായി വെയിലത്ത് നിന്ന് ശരീരം കറുപ്പിക്കണം, വേണ്ടെന്ന് വെച്ചെന്ന് ചാര്‍മിള

അമരത്തിലെ നായികാ കഥാപാത്രം എന്ന അവസരം നിഷേധിച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് നടി ചാര്‍മിള. ഭരതന്‍ സംവിധാനം ചെയ്ത കേളിയിലേക്ക് എത്തിയതിനെ കുറിച്ച് പറയുന്നതിനിടയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഭരതന്‍ സാര്‍ എന്നെ ആദ്യം വിളിക്കുന്നത് അമരം എന്ന സിനിമയിലേക്കാണ്. അതില്‍ മാതു ചെയ്ത രാധ എന്ന കഥാപാത്രത്തിലേക്കാണ് വിളിച്ചത്. എന്നാല്‍ ഞാന്‍ വെളുത്തിട്ടാണ് അങ്ങനെ അഭിനയിച്ചാല്‍ മത്സ്യത്തൊഴിലാളി യുവതി ആയി തോന്നില്ല. അപ്പോള്‍ ഈ കഥാപാത്രത്തിന് വേണ്ടി കറുക്കണം. അതിനായി വെയിലത്ത് നിന്ന് ശരീരം കറുപ്പിക്കണം എന്ന് പറഞ്ഞു,’

‘പക്ഷെ ഞാന്‍ പറഞ്ഞു, എനിക്ക് വെളുത്ത് തന്നെ ഇരിക്കണം. അതുകൊണ്ട് ഈ സിനിമ ഞാന്‍ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു എങ്കില്‍ വെളുത്ത് തന്നെ ഇരുന്നോളു, അടുത്ത സിനിമയില്‍ ഒരു ടീച്ചര്‍ കഥാപാത്രമുണ്ട്. അത് ചെയ്‌തോളൂവെന്ന്,’

് അന്ന് എനിക്ക് വെളുത്ത് ഇരിക്കണം എന്ന് തന്നെ ആയിരുന്നു. ചിലപ്പോള്‍ വലിയ നടിയായി മാറിയിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ, ഞാന്‍ ആ സമയത്ത് മലയാളത്തില്‍ ഒരു സിനിമ അല്ലേ ചെയ്തിട്ടുളളു. ധനം മാത്രം. ഇപ്പോള്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും,’ ചാര്‍മിള കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ