മദ്യപിക്കണമെങ്കില്‍ പാര്‍ട്ണര്‍ വേണം, അത് കാമുകന്‍ ആകുമ്പോള്‍ നല്ലത്, അല്ലാതെ ..; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ചാര്‍മിള

സോഷ്യല്‍മീഡിയയില്‍ തന്നെക്കുറിച്ചുയര്‍ന്ന പ്രചരണങ്ങള്‍ക്ക് ചാര്‍മിള മറുപടി നല്‍കുന്ന വീഡിയോ വൈറലാകുന്നു. നടി സെറ്റില്‍ മദ്യപിച്ചെത്തി, കാരവന്‍ ചോദിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്

അന്ന് കാരവന്‍ വന്നിട്ടില്ല. കാരവന്‍ വിദേശ സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയില്‍ വന്നാല്‍ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാന്‍ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്. മദ്യപിച്ചുവെന്ന് പറയുന്നു. ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു.

കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭര്‍ത്താവുമൊത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാന്‍ പോകുമായിരുന്നു. പബ്ബിലും പാര്‍ട്ടിയിലുമൊക്കെ. എന്റെ കാമുകന്റെ കൂടെയാണ് ഞാന്‍ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ ശേഷം, കുഞ്ഞുണ്ടായി, അതോടെ സ്വയം മാറ്റം വന്നു.

പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മദ്യപിച്ചിട്ടില്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണമെങ്കില്‍ ഒരു പാര്‍ട്ണര്‍ വേണം. അത് കാമുകന്‍ ആകുമ്പോള്‍ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച് പോകുന്നു കറങ്ങു.

Read more

അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നിട്ട് എന്ത് കാര്യം? രണ്ടും കണക്ട് ചെയ്തിട്ട് കാര്യമില്ല. ഇവിടുത്തെ ജോലി വേഗം തീര്‍ത്തിട്ട് വേണം അവിടെ പോയി എന്‍ജോയ് ചെയ്യാന്‍ എന്നാണ് ചിന്തിക്കുന്നത്.’ നടി പറഞ്ഞു.