ജീവിതത്തില്‍ സംഭവിച്ചുപോയ ആ തെറ്റ് തിരുത്തണമെന്നുണ്ട്; തുറന്നുപറഞ്ഞ് ചാര്‍മിള

ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്ത് കരിയറിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ചാര്‍മിള. തമിഴിലും മലയാളത്തിലുമായി കുറച്ചു ചിത്രങ്ങള്‍ നടിയുടേതായി ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകളെക്കുറിച്ച് തുറന്നുപറയുകയാണ് നടി.

ജീവിതത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ അവസരം ലഭിച്ചാല്‍ എന്തൊക്കെയാവും തിരുത്തുക എന്ന കിടിലം ഫിറോസിന്റെ ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ‘കൂടുതല്‍ കാശ് ചിലവാക്കുന്നത് ഒഴിവാക്കും. ഭയങ്കര ധൂര്‍ത്ത് ആയിരുന്നു. അന്ന് ചെലവാക്കുന്നത് ഓക്കെ ആയിരുന്നു. അച്ഛന്റെ കയ്യില്‍ ഇഷ്ടംപോലെ കാശുണ്ട്. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് ആയിരുന്നു,’

അന്ന് 25,000 രൂപയുടെ പെര്‍ഫ്യൂം വരെ ഞാന്‍ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്,’അക്കാലത്ത് ദുബായിലോക്കെ പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന ആള്‍ ഞാനായിരിക്കും. ഒരു പരിപാടിക്ക് പോയാല്‍ മുഴുവന്‍ പൈസയും അവിടെ ചെലവാക്കിയിട്ടേ ഞാന്‍ വരൂ. അങ്ങനെ ചെലവാക്കിയതില്‍ എനിക്ക് സന്തോഷമില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെ ആയിരുന്നു ചാര്‍മിളയുടെ മലയാളത്തിലെ അരങ്ങേറ്റം. പിന്നീട് കാബൂളിവാല, കേളി തുടങ്ങിയ സിനിമകളിലൂടെ തന്റേതായ ഒരു ഇടം നേടിയെടുക്കുകയായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ