അവരെ 'പുരുഷ വേശ്യ'കളെന്ന് വിശേഷിപ്പിക്കാം, എന്നെ ചതിക്കുകയായിരുന്നു ; കാമുകന്മാരെ കുറിച്ച് വിവാദപരാമര്‍ശവുമായി ചാര്‍മിള

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു ചാര്‍മിള. ഇപ്പോഴിതാ തന്റെ കാമുകന്മാരെക്കുറിച്ച് നടി നടത്തിയ ഒരു പ്രസ്താവനയാണ് വൈറലായിരിക്കുന്നത്. താരത്തിന്റെ ഇരു വിവാഹവും പരാജയമായിരുന്നു. നടന്‍ കിഷോര്‍ സത്യയെയാണ് ചാര്‍മിള ആദ്യം വിവാഹം കഴിച്ചത്. കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതിന് ശേഷമാണ് കിഷോറുമായി അകന്നതെന്ന് ചാര്‍മിള ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ തെരുവില്‍ ഇറങ്ങി പിച്ച എടുക്കേണ്ട ഗതി വന്നാലും അവരോടൊന്നും ഒരു ചില്ലിക്കാശ് പോലും ചോദിക്കില്ല. അവരെ പുരുഷ വേശ്യകളാണെന്ന് വിശേഷിപ്പിക്കാം. അവരില്‍ നിന്നും പത്ത് പൈസ വാങ്ങിക്കുന്നത് എനിക്ക് തന്നെ നാണക്കേടാണ്. സത്യമായി പറയുന്നതാണെന്ന്’, നടി പറഞ്ഞു.

ജീവിതത്തിലൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന ചോദ്യത്തിന് നടന്‍ കിഷോര്‍ സത്യയുടെ പേരാണ് ചാര്‍മിള പറഞ്ഞത്. ‘അങ്ങനെ ഒരാളുണ്ടെങ്കില്‍ അത് എന്റെ ആദ്യത്തെ ഭര്‍ത്താവ് കിഷോര്‍ സത്യയാണ്. കാരണം അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു.

പ്രശസ്തനാവാന്‍ വേണ്ടി മാത്രമാണ് എന്നെ കല്യാണം കഴിച്ചത്. അന്നദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറാണ്. ടോപ്പ് ലെവലില്‍ നില്‍ക്കുന്നൊരു നായിക തന്റെ കാമുകിയാണെന്ന് പറഞ്ഞാണ് കിഷോര്‍ സിനിമയിലേക്ക് വരുന്നത്. അങ്ങനെ കല്യാണവും കഴിച്ചു.

എന്നില്‍ നിന്ന് ഉദ്ദേശിച്ച കാര്യം നേടിയെടുത്തതിന് പിന്നാലെ എന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. കിഷോറിന് ഞാന്‍ മാത്രമായിരുന്നില്ല, അയാള്‍ക്ക് മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു’ -താരം പറഞ്ഞു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ