സിനിമയിലെത്തി വഴി തെറ്റിപ്പോകുമെന്ന പേടി അമ്മയ്ക്കുണ്ടായിരുന്നില്ല, കാരണം അതിന് മുമ്പേ വഴി തെറ്റിയവനായിരുന്നു ഞാന്‍: ചെമ്പന്‍ വിനോദ്

സിനിമക്കാരനാവുന്നതില്‍ വീട്ടുകാര്‍ പിന്തുണച്ചോ എന്ന ചോദ്യത്തിന് രസകരമായ ഉത്തരവുമായി മലയാളികളുടെ പ്രിയ നടൻ ചെമ്പൻ വിനോദ്.

അങ്ങനെയൊന്നുമില്ലെന്നും എന്റെയമ്മയ്‌ക്കെന്തായാലും സിനിമേല്‍ വന്നിട്ട് ഞാന്‍ വഴിതെറ്റിപ്പോകുമെന്നൊന്നും പേടിയുണ്ടാവാന്‍ സാദ്ധ്യതയില്ലെന്നും കാരണം ഞാനതിന് കുറേക്കാലം മുമ്പേ വഴിതെറ്റിയനായിരുന്നെന്നുമായിരുന്നു ഗൃഹലക്ഷ്മിയുമായുളള അഭിമുഖത്തിൽ  ചെമ്പന്‍ വിനോദിന്റെ മറുപടി.

Read more

അമ്മ എന്റെ എല്ലാ സിനിമയും കാണും. നന്നായിരുന്നു എന്നോ കുറച്ചുകൂടി കോമഡി വേണമായിരുന്നെടാ എന്നോ പറഞ്ഞെന്നിരിക്കും. ഇതുവരെ മോശമൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു .