അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം അതാണ്: തുറന്നു പറഞ്ഞ് ചെമ്പന്‍ വിനോദ് ജോസ്

2010-ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ‘നായകന്‍’. ആ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച മികച്ച അഭിനേതാവാണ് ചെമ്പന്‍ വിനോദ് ജോസ്. തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് താരം. നായകനില്‍ ഇന്ദ്രജിത്ത് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

‘ലിജോ ജോസ് നല്‍കിയ ധൈര്യമാണ് ആ സിനിമയില്‍ അഭിനയിക്കാന്‍ കാരണമായത്. ലിജോ എന്റെ സുഹൃത്തായത് കൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. അവന്‍ ‘നായകന്‍’ എന്ന സിനിമ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവന്‍ എഴുതി വെച്ചിരുന്ന സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചു നോക്കി.

അതിലെ പോലീസ് ഉദ്യോഗസ്ഥന്റെ റോള്‍ കുറച്ചൂടി പുതുമയോടെ ഇത് വരെ കാണാത്ത ഒരു തരത്തില്‍ എഴുതാന്‍ ഞാന്‍ ലിജോയോട് പറഞ്ഞു. ‘നീ ആ വേഷം ചെയ്യുന്നോ?’ എന്നായി ലിജോയുടെ ചോദ്യം’.

‘അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം എന്റെ നായിക ആരാണെന്നാണ്. അങ്ങനെ ലിജോ നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. ശമ്പളം ഒന്നും കിട്ടിയില്ല. ലിജോയ്ക്ക് പോലും പ്രതിഫലം കിട്ടിയില്ല. ‘നായകന്‍’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് ചെമ്പന്‍ വിനോദ് ജോസ് പറയുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ