ചെമ്പന്‍ കടുത്ത മദ്യപാനി, വില്ലത്തരം ഉള്ള ആള്‍ എന്നാണ് കേട്ടിരുന്നത്: പ്രണയത്തെ കുറിച്ച് മറിയം

സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടാണ് നടന്‍ ചെമ്പന്‍ വിനോദും മറിയയും വിവാഹിതരായത്. ഇവരുടെ പ്രായവ്യത്യാസമാണ് ചര്‍ച്ചയായത്. എന്നാല്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചാണ് ചെമ്പനും മറിയവും പറയുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ആരാണ് പ്രണയം ആദ്യം പറഞ്ഞതെന്ന ചോദ്യം തങ്ങള്‍ക്കിടയിലേക്ക് വന്നതെന്നാണ് ചെമ്പന്‍ പറയുന്നത്.

ചെമ്പന്‍ കടുത്ത മദ്യപാനിയാണ്, വില്ലത്തരമുള്ള ആളാണ് എന്നായിരുന്നു താന്‍ കേട്ടിരുന്നതെന്ന് മറിയം പറയുന്നത്. എന്നാല്‍ ചെമ്പന് മദ്യം നിര്‍ബന്ധമില്ല, വില്ലത്തരമുണ്ട്, അത്യാവശ്യമുള്ളിടത്ത് മാത്രം എന്നും മറിയം വനിതയോട് പറഞ്ഞു.

മറിയത്തിന്റെയും ചെമ്പന്റെയും വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. ലോക്ഡൗണ്‍ കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത് എന്നാല്‍ രജിസ്റ്റര്‍ ഓഫീസിന്റെ നോട്ടീസ് പിരീഡ് പ്രകാരം മെയ് അഞ്ചിനകം വിവാഹം ചെയ്തില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കേണ്ടി വരും അതുകൊണ്ട് വിവാഹിതരായെന്ന് ചെമ്പന്‍ വ്യക്തമാക്കുന്നത്.

“”ഇവള്‍ സൈക്കോളജിസ്റ്റ് ആണ്. അഭിനേതാക്കാള്‍ക്ക് ഒരു പ്രായം കഴിയുമ്പോള്‍ പ്രാന്താകും എന്നൊക്കെ പറയുന്നവര്‍ ഉണ്ട്. ഇനി എങ്ങാന്‍ അത് സത്യമായാല്‍ ആ സമയത്ത് എനിക്ക് പൈസ ലാഭിക്കാം. ഇവള്‍ ചികിത്സിച്ചോളുമല്ലോ”” എന്നും ചെമ്പന്‍ പറയുന്നു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍