ഞാന്‍ അത്യാവശ്യം തല്ലിപ്പൊളിയാണ്, കൂടുതല്‍ ഒളിഞ്ഞുനോട്ടം ഒന്നും ഇങ്ങോട്ട് വേണ്ട: ചെമ്പന്‍ വിനോദ്

അടുത്തിടെ നടന്‍ ചെമ്പന്‍ വിനോദ് പങ്കുവെച്ച ചിത്രത്തിന് നേരെ ആക്ഷേപിക്കുന്ന കമന്റുകള്‍ വന്നിരുന്നു. നടനെ ശാരീരികമായി അപമാനിക്കുന്ന കമന്റുകളാണ് എത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങളും വന്നിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെ കുറിച്ച് താരം ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

ഒളിഞ്ഞുനോട്ടക്കാരോട് വളരെ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ താന്‍ അത്യാവശ്യം തരക്കേടില്ലാത്തൊരു തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞുനോട്ടമൊന്നും ഇങ്ങോട്ടു വെയ്ക്കണ്ട. ഒളിഞ്ഞു നോക്കാന്‍ ആണെങ്കില്‍ അതിന് അങ്കമാലി സ്‌റ്റൈലില്‍ മറുപടിയുമായി വരും എന്ന് ചെമ്പന്‍ പറയുന്നു.

നമ്മള്‍ തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. എന്തിനാണ് ഒളിഞ്ഞു നോക്കുന്നത് നേരിട്ട് തന്നെ പറയാമല്ലോ. തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാ കാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ സമ്മതിക്കുകയും ഇല്ല.

അറിയേണ്ട കാര്യങ്ങള്‍ തന്നോട് ചോദിച്ചോ, പറയാം. എന്നതാണ് തന്റെ ഒരു ആറ്റിറ്റിയൂഡ് എന്ന് ചെമ്പന്‍ പറയുന്നു. സിനിമയെന്ന കലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും സെന്‍സര്‍ഷിപ്പുകളെ പേടിച്ച് ചില വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍