ദീപികയുടെ ജെ. എൻ. യു സന്ദർശനം സിനിമയെ ബാധിച്ചു; ഛപാക്കിനെ കുറിച്ച് സംവിധായിക മേഘ്‌ന ഗുൽസാർ

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതം പ്രമേയമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത് 2020 ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘ഛപാക്ക്’. ദീപിക പദുകോൺ ആആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിട്ടും സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കുറിച്ച് സംസാരിച്ച ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല, അതിന് കാരണമായി സംവിധായിക പറയുന്നത് ദീപിക പദുകോണിന്റെ അന്നത്തെ ജെ. എൻ. യു സന്ദർശനം ആണ് എന്നാണ്.

2020 ജനുവരിയില്‍ മുഖംമൂടി ധരിച്ച ഒരു സംഘം ജെഎന്‍യു ക്യാമ്പസിലെ സബർമതി ഹോസ്റ്റലിലെ വിദ്യാർത്ഥികളെ വടികളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദീപിക ജെ. എൻ. യുവിൽ എത്തി വിദ്യാർത്ഥികൾക്ക്
ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

“ഉത്തരം വളരെ വ്യക്തമാണ്. ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം സിനിമയെ ബാധിച്ചു. കാരണം ആസിഡ് അക്രമണങ്ങളും അത് അതിജീവിച്ചവരുമായിരുന്നു സിനിമയുടെ ഇതിവൃത്തവും ചര്‍ച്ചയും ആകുക എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അതെല്ലാം വഴി തെറ്റി മറ്റൊരു രീതിയിലായി. തീർച്ചയായും അത് സിനിമയെ സ്വാധീനിച്ചു, അത് നിഷേധിക്കാനാവില്ല” ഇന്ത്യൻ എക്‌സ്‌പ്രസ് അഡ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മേഘ്‌ന ഗുൽസാർ ദീപികയുടെ ജെഎൻയു സന്ദർശനത്തെ പറ്റി പരാമർശിച്ചത്.

Latest Stories

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ