മഞ്ഞുമ്മലും കമൽഹാസനും 'മുപ്പത്തിമൂന്നും'; ഇത് വെറുമൊരു കണക്ഷനല്ല; വെളിപ്പെടുത്തി ചിദംബരം

മലയാളത്തിലെ ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ ചിത്രമായി മാറിയിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത രണ്ടാം ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’. യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ചിദംബരം സിനിമയൊരുക്കിയപ്പോൾ ഭാഷയുടെ അതിരവരമ്പുകൾ ഭേദിച്ച് ചിത്രം തെന്നിന്ത്യയിൽ ഒന്നാകെ തരംഗമായി.

തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം ഇതുവരെ 25 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ഒരു ദിവസം തമിഴ്നാട്ടിലെ ചില തിയേറ്ററുകളിൽ 30 ഷോകളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും  11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഇപ്പോഴിതാ ഒരു തമിഴ്മാധ്യമത്തിന് ചിദംബരം നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കമൽഹാസന് ഗുണ സിനിമയിൽ അഭിനയിക്കുമ്പോൾ 33 വയസായിരുന്നുവെന്നും, ഗുണ സിനിമയും മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയും തമ്മിൽ 33 വർഷത്തെ ഇടവേളയുണ്ടെന്നും, തനിക്ക് ഇപ്പോൾ 33 വയസായെന്നുമാണ് ചിദംബരം പറഞ്ഞത്.

സിനിമയിൽ തന്റെ പേര് പറഞ്ഞതുകൊണ്ടല്ല സിനിമ ഇഷ്ടപ്പെട്ടത് എന്നും കമൽ ഹാസൻ തന്നോട് പറഞ്ഞുവെന്നാണ് ചിദംബരം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

“കമൽ സാർ മഞ്ഞുമ്മൽ ബോയ്‌സ് ഒരുപാട് ഇഷ്‌ടമായെന്നാണ് പറഞ്ഞത്. സിനിമയിൽ അദ്ദേഹത്തിന്റെ പേര് വന്നത് കൊണ്ടല്ല ഇഷ്‌ടമായതെന്നും പ്രത്യേകം പറഞ്ഞിരുന്നു. കൺമണി സോങ് സൗഹൃദത്തിന് വേണ്ടി ആ സിനിമയിൽ കൊണ്ടുവന്നതിൽ കമൽ സാറിന് സന്തോഷമുണ്ട്.

പ്രത്യേകിച്ച് ഏതെങ്കിലും ഒരു സീനിനെ കുറിച്ച് മാത്രമായി അദ്ദേഹം സംസാരിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തിൻ്റെ കൂടെ കുറേസമയം സംസാരിച്ചിരിക്കാനുള്ള സമയം കിട്ടിയില്ല. പക്ഷേ പടത്തിലെ എല്ലാ സീനിനെ കുറിച്ചും അദ്ദേഹത്തോട് സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

കമൽ സാർ ഇതിനിടയിൽ കേവിൽ നിന്ന് കിട്ടിയ കുരങ്ങുകളുടെ തലയോട്ടിയെ കുറിച്ചൊക്കെ എന്നോട് സംസാരിച്ചു. പിന്നെ അദ്ദേഹം ഒരു കാര്യം പറഞ്ഞു, കമൽ സാർ ഗുണാ സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 33 ആയിരുന്നു.
എന്റെ ഇന്നത്തെ പ്രായം 33 ആണ്. ഗുണാ സിനിമക്കും മഞ്ഞുമ്മൽ ബോയ്‌സിനും ഇടയിലുള്ള ഗ്യാപ്പും 33 വർഷമാണ്. അങ്ങനെ എല്ലാം 33 ആണ്.” എന്നാണ് റെഡ്നൂളിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞത്.

പറവ ഫിലിംസിന്റെ ബാനറിൽ  സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച മഞ്ഞുമ്മൽ ബോയ്സ്, തമിഴ്നാട്ടിൽ നിന്നു മാത്രം 10 കോടിക്ക് മുകളിലാണ് ബോക്സ്ഓഫീസ് കളക്ഷൻ നേടിയിരിക്കുന്നത്. കൂടാതെ ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 100 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറി.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ