വെളുത്താല്‍ മാത്രമേ സുന്ദരിയാവുകയുള്ളോ? അവതാരകന്റെ പരിഹാസത്തിന് ബാലതാരത്തിന്റെ മറുപടി, വൈറല്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ വിവാദങ്ങളോട് പ്രതികരിച്ച് ബാലതാരം തന്മയ. നിറത്തിനെ കളിയാക്കി കൊണ്ടുള്ള ചോദ്യത്തോടാണ് തന്മയ പ്രതികരിച്ചത്. സുന്ദിരയായ ദേവനന്ദയ്ക്ക് അവാര്‍ഡ് കിട്ടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി തന്മയ്ക്ക് അവാര്‍ഡ് കിട്ടി. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് അവതാരകന്‍ ചോദിച്ചത്.

വെളുത്താല്‍ മാത്രമേ സുന്ദരിയാകുകയുള്ളു എന്നായിരുന്നു തന്മയയുടെ മറുപടി. 2021 സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘വഴക്ക്’ എന്ന ചിത്രത്തിന് തന്മയയ്ക്ക് ആയിരുന്നു അവാര്‍ഡ് ലഭിച്ചിരുന്നത്. എന്നാല്‍ ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദയ്ക്ക് അവാര്‍ഡ് കൊടുക്കണമായിരുന്നു എന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനെ കുറിച്ച് സിനിഫൈല്‍ ചാനലിലെ അവതാരകന്റെ ചോദ്യത്തിനാണ് തന്മയ മറുപടി. അവാര്‍ഡ് കിട്ടിയതില്‍ തനിക്ക് സന്തോഷമേയുള്ളൂ. പിന്നെ കളിയാക്കലുകള്‍ എല്ലാവര്‍ക്കും ലഭിക്കുകയില്ല. വലിയ ഉയരത്തില്‍ നില്‍ക്കുന്നവര്‍ക്കെ അതൊക്കെ ലഭിക്കാറുള്ളു.

വേണമെങ്കില്‍ ഞാന്‍ അത്രയ്ക്കും ഉയരങ്ങളില്‍ എത്തി എന്ന് എനിക്ക് വിശ്വസിക്കാം. പിന്നെ വെളുപ്പാണ് സൗന്ദര്യമെന്ന് ഞാന്‍ കരുതുന്നില്ല. ദേവനന്ദ സുന്ദരിയാണെന്ന് ചേട്ടന്‍ പറയുന്നു. അത് ശരിയാണ്. ദേവനന്ദയും സുന്ദരിയാണ്.

വെളുത്താല്‍ മാത്രമാണ് നല്ലതെന്നും ചേട്ടന്‍ പറയുന്നു. പലര്‍ക്കും പല അഭിപ്രായവും കാണും, അവര്‍ക്കത് പറയാം. അവരത് പറയട്ടെ. ഒപ്പം തന്റെ അഭിനയ സ്വപ്നങ്ങളും തന്മയ പങ്കുവെച്ചു. തന്മയയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Latest Stories

അവൻ ഇല്ലാത്തത് കൊണ്ടാണ് പണി പാളിയത്, ഇപ്പോൾ ഉള്ളവന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് മുൻ താരം

ഓണ്‍ലൈന്‍ ബെറ്റിംഗ് കേസില്‍ തമന്നയെ ചോദ്യം ചെയ്ത് ഇഡി; താരം ഹാജരായത് ഗുവഹാത്തിയില്‍

നടിയുടെ ലൈംഗിക പീഡന പരാതി; യുപിയില്‍ ബിജെപി നേതാവ് രാജിവച്ചു

ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

"ആ ഒറ്റ കാരണം കൊണ്ടാണ് കളി ഇങ്ങനെ ആയത്": രോഹിത്ത് ശർമ്മ

പ്രിയങ്ക ഗാന്ധിയ്ക്ക് എതിരാളി ഖുശ്ബുവോ? വയനാട്ടില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി

"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നോട് ചെയ്തിട്ടുള്ളത് ഞാൻ ഒരിക്കലും മറക്കില്ല": ആർതർ മെലോ

വേട്ടയ്യന് ശേഷം 'ഇരുനിറം'; വീണ്ടും ഹിറ്റ് അടിക്കാന്‍ തന്മയ സോള്‍

അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചി എരിവും പുളിയുമുള്ള ഭക്ഷണം ഒഴിവാക്കും, ബാഗില്‍ മരുന്നു കാണും: സിത്താര

തൃശൂര്‍പൂരം കലക്കല്‍ വിവാദം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം