വാടകഗര്‍ഭപാത്രത്തിലൂടെ യഥാര്‍ത്ഥ അമ്മയാകാനാവില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്മയി

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് തമിഴ് ഗായിക ചിന്മയി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. സിനിമാരംഗത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്ന് എത്തിയത് എന്നാല്‍ . ഇതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ചിന്മയി വാടകഗര്‍ഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത് . അതിനെതിരെ മോശം കമന്റുകളുമായി ചിലര്‍ രംഗത്ത് വരികയും ചെയ്തു ഇപ്പോവിതാ തനിക്ക് നേരിട്ട വിമര്‍ശനങ്ങളോടു പ്രതികരിച്ച് ചിന്മയി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഗര്‍ഭകാലത്ത് തന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാത്തതിനാലാണ് വാടകഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായതെന്നു പലരും തന്നോടു ചോദിക്കുന്നതെന്നു ചിന്മയി പറഞ്ഞു. താന്‍ ഗര്‍ഭിണി ആയ വിവരം കുടുംബാഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ അറിയിച്ചുള്ളുവെന്നും സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചിന്മയി വെളിപ്പെടുത്തി.

ഒരു മകനും മകള്‍ക്കുമാണ് ചിന്മയി ജന്മം നല്‍കിയത്. ഇക്കാര്യം ചിന്മയിയും ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രനും സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയായിരുന്നു. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കള്‍ക്കു പേര് നല്‍കിയിരിക്കുന്നത്. 2014 ല്‍ ആണ് രാഹുലും ചിന്മയിയും വിവാഹിതരായത്. നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുല്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം