ഗായിക ചിന്മയി ശ്രീപദയുടെ അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം. തന്റെ ‘ബാക്ക്അപ്പ്’ അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ആരാധകര്‍ക്കായി വിവരം പങ്കുവച്ചത്. ‘അവസാനം ഇന്‍സ്റ്റഗ്രാം എന്റെ യതാര്‍ത്ഥ അക്കൗണ്ട് നീക്കം ചെയ്തു തന്നെ നിരന്തരം . അധിക്ഷേപിക്കുന്നവരെ നിലനിര്‍ത്തിക്കൊണ്ട് ശബ്ദമുയര്‍ത്തുന്നവരെ ഒഴിവാക്കി.’ ചിന്മയി എഴുതി.
പുരുഷന്മാര്‍ തങ്ങളുടെ ലിംഗത്തിന്റെ ചിത്രങ്ങള്‍ ഡിഎമ്മുകളില്‍ അയക്കുന്നത് പരാതിപ്പെട്ട തന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തുവെന്ന് അവര്‍ വെളിപ്പെടുത്തി. തനിക്ക് വരുന്ന ഡിഎമ്മുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ട ചിന്മയി ഒരു ബാക്ക്അപ്പ് അക്കൗണ്ട് സൃഷ്ടിച്ച് അതില്‍ പോസ്റ്റുകള്‍ ചെയ്ത് തുടങ്ങിയിരുന്നു.
ഡിഎമ്മുകളില്‍ എനിക്ക് ചില പുരുഷന്മാര്‍ അവരുടെ ലിംഗത്തിന്റെ ചിത്രങ്ങള്‍ അയക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത എന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു. കുറച്ച് കാലമായി റിപ്പോര്‍ട്ടിങ് നടക്കുന്നുണ്ട്. ഇപ്പോള്‍ എന്നെ അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ നിന്ന് തടഞ്ഞിരിക്കുന്നു. എന്തായാലും, ഇതാണ് എന്റെ ബാക്ക്അപ്പ് അക്കൗണ്ട്,’ ചിന്മയി എഴുതി.
#മീടൂ പ്രസ്ഥാനത്തിനായി സംസാരിക്കുകയും, തമിഴ് സിനിമയിലെ ചില പ്രമുഖരുടെ പേരുകള്‍ തുറന്ന് പറയുകയും ചെയ്ത് ചിന്മയി വാര്‍ത്തകളിലിടം നേടിയിരുന്നു.