ഇപ്പോൾ ഫിനാൻഷ്യലി ഒരു ബാക്കപ്പില്ല, നല്ല സിനിമകൾ ചെയ്യുകയെന്ന തീരുമാനത്തിലാണ്..: ചിന്നു ചാന്ദിനി

തമാശ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ചിന്നു ചാന്ദിനി. പിന്നീട് ഭീമന്റെ വഴി, കാതൽ എന്നീ സിനിമകളിലൂടെ മികച്ച സിനിമകളുടെ ഭാഗമാവാനും ചിന്നുവിന് സാധിച്ചിരുന്നു. സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ ആൺ ചിന്നുവിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും, സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് ചിന്നു. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്നും, സാമ്പത്തികമായി റിസ്കെടുക്കാൻ പറ്റാത്ത സമയത്തായിരുന്നു താൻ സിനിമയിൽ എത്തിയതെന്നും പറഞ്ഞ ചിന്നു, മികച്ച സിനിമകളുടെ ഭാഗമാവാനാണ് താൻ ശ്രമിക്കുന്നതെന്നും കൂട്ടിചേർത്തു.

“സിനിമയാണ് എന്റെ ലക്ഷ്യം. വേറൊന്നും എനിക്ക് ചെയ്യേണ്ട. സാമ്പത്തികമായി റിസ്ക്‌കെടുക്കാൻ പറ്റാത്ത സമയത്താണ് ഞാൻ സിനിമയിലേക്ക് വരുന്നത്. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അനിയത്തി പഠിക്കുകയായിരുന്നു. ആ സമയത്ത് സ്ഥിരവരുമാനമുള്ള ഒരു ജോലി വേണമായിരുന്നു. അനുരാഗ കരിക്കിൻ വെള്ളവും, കാപ്പുചീനൊയും ചെയ്‌തശേഷം ഒരുപാട് സിനിമകളിൽനിന്ന് അവസരങ്ങൾ വന്നിരുന്നു. എല്ലാറ്റിലും നായികയുടെ സുഹൃത്തിന്റെ കഥാപാത്രം. ആ സമയത്താണ് കാലിന് പരിക്കുപറ്റി വിശ്രമത്തിലാവുന്നത്. ഒരുവർഷം അങ്ങനെ പോയി.

എന്നിട്ടും ഈ ലോ കം എനിക്കുവേണ്ടി കാത്തിരുന്നു. പിന്നീട് ‘തമാശ’യിൽ നല്ലൊരു വേഷം ലഭിച്ചു. അത് പ്രേക്ഷകർ സ്വീകരിച്ചു. ഒപ്പം എന്റെ ഉത്തരവാദിത്വം കൂടി. ഇനി ഞാൻ ചെയ്യുന്ന സിനിമകൾ മോശമായാൽ പ്രേക്ഷകർക്ക് എന്നോടുള്ള ഇഷ്ടം പോവുമെന്ന് മനസ്സിലായി. അങ്ങനെ, സെലക്ടീവായി മൂന്നുനാല് സിനിമകളുടെ അവസരം വന്നെങ്കിലും ആ സമയത്ത് സാമ്പത്തികമായി മെച്ചപ്പെട്ടതുകൊണ്ട് നോ പറയാൻ കഴിഞ്ഞു. പിന്നീട് വന്ന ‘ഭീമന്റെ വഴി’യും ‘കാതലും’ ഏറെ അഭിനന്ദനങ്ങൾ നേടിത്തരുകയും ചെയ്തു. ഇപ്പോൾ ഫിനാൻഷ്യലി ഒരു ബാക്കപ്പില്ല. തത്കാലം സിനിമകൾ മാത്രം ചെയ്യുകയെന്ന തീരുമാനത്തിലാണ്.” എന്നാണ് സ്റ്റാർ സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ചിന്നു പറഞ്ഞത്.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ