ഇനി ഒരിക്കലും ഞാന്‍ സിനിമ വിട്ടു പോകില്ല: ചിരഞ്ജീവി

ഇനി ഒരിക്കലും താന്‍ സിനിമ വിട്ടുപോകില്ലെന്ന് നടന്‍ ചിരഞ്ജീവി. പത്ത് വര്‍ഷങ്ങള്‍ക്ക് സിനിമാരംഗത്തേക്ക് തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ നല്‍കിയ സ്‌നേഹം തന്നെ അത്രയും പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം കൈപ്പറ്റിക്കൊണ്ടായിരുന്നു നടന്റെ പ്രതികരണം.

സാധാരണ ഒരു കുടുംബത്തിലാണ് ജനിച്ചത്. ഇന്ന് എല്ലാ നേട്ടങ്ങള്‍ക്കും കാരണം സിനിമയാണ്. സിനിമ ഇന്‍ഡസ്ട്രിയോടുള്ള എന്റെ കടപ്പാടിനും സ്‌നേഹത്തിനും അളവില്ല. സിനിമയില്‍ നിന്ന് മാറി രാഷ്ട്രീയത്തിലേക്കിങ്ങിയ സമയമുണ്ടായിരുന്നു.പത്ത് വര്‍ഷത്തോളം ഞാന്‍ അഭിനയിച്ചില്ല.

തിരികെ വരുമ്പോള്‍ ഞാന്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം സിനിമ വല്ലാതെ മാറിയിരുന്നു. പക്ഷേ എനിക്ക് ജനങ്ങള്‍ നല്‍കിയ സ്‌നേഹം ഇരട്ടിയായിരുന്നു. സിനിമയുടെ വില അന്നാണ് മനസ്സിലായത്. ഒരിക്കലും ഞാന്‍ ഇനി സിനിമ വിട്ടുപോകില്ല’- ചിരഞ്ജീവി പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് ചിരഞ്ജീവി പുരസ്‌കാരം ഏറ്റുവാങ്ങിയത്. നാല് പതിറ്റാണ്ടുകളായി 150 സിനിമകളില്‍ അഭിനയിച്ച ചിരഞ്ജീവി ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം.

Latest Stories

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; കേസെടുത്ത് പൊലീസ്, ഗായകന്‍ ഒന്നാം പ്രതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി

MI VS RCB: ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്‌, മൂന്ന് പേര്‍ ഫിഫ്റ്റിയടിച്ചിട്ടും ആര്‍സിബിക്ക് രക്ഷയില്ല, മുംബൈയ്‌ക്കെതിരെ പോരടിച്ചപ്പോള്‍ സംഭവിച്ചത്

പെട്രോളിനും ഡീസലിനും പിന്നാലെ എല്‍പിജിയും; വില വര്‍ദ്ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

മലപ്പുറത്ത് വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറം; ഹിന്ദുക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് പികെ ശശികല

IPL 2025: പുരാന് അപ്പോ ഇതും വശമുണ്ടോ, ഹിറ്റ് പാട്ട്‌ പാടി ആരാധകരെ കയ്യിലെടുത്ത് ലഖ്‌നൗ താരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ, ഇത് പൊളിച്ചെന്ന് ഫാന്‍സ്‌

INDIAN CRICKET: അന്ന് ഞാൻ മനസ് തകർന്ന് കരഞ്ഞുപോയി, ഒരു ദുരന്തം ആണല്ലോ എന്നോർത്ത് സ്വയം ദേഷ്യപ്പെട്ടു; വമ്പൻ വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

'അസ്മ മരിച്ചത് രക്തം വാർന്ന്, മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നു'; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

MI VS RCB: രോഹിത് ശര്‍മയെ ഇന്നും കളിപ്പിക്കില്ല?, മുംബൈ ടീമിന് ഇത് എന്തുപറ്റി, കോച്ച് ജയവര്‍ധനെ പറഞ്ഞത്, പ്രതീക്ഷയോടെ ആരാധകര്‍

വേനലവധിക്കാലത്ത് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എത്തുന്നു;റിലീസ് തീയതി പുറത്ത്!