എന്റെ അഭിനയം വളരെ സ്വാഭാവികമാണ്.. ആരാധകര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാണ്: ചിരഞ്ജീവി

തുടര്‍ച്ചയായി പരാജയങ്ങളാണ് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ കരിയറില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ഗോഡ്ഫാദര്‍’ ചിത്രവും പരാജയമായിരുന്നു. സിനിമ ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെയും വിമര്‍ശനങ്ങളാണ് വരുന്നത്.

ഇതിനിടെ തന്റെ അഭിനയത്തെ സ്വയം പുകഴ്ത്തുന്ന താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ എന്ത് ചെയ്താലും ആരാധകര്‍ക്ക് ഇഷ്ടമാണ്. താന്‍ എന്ത് ചെയ്ാതലും അനുകരിക്കും. ഇതൊക്കെ ചെയ്യാന്‍ നീ ആരാ ചിരഞ്ജീവി ആണോ എന്ന് പ്രയോഗം വരെ ഉണ്ടായിരുന്നു എന്നാണ് ചിരഞ്ജീവി പറയുന്നത്.

താന്‍ എന്ത് ചെയ്താലും ആരാധകര്‍ക്ക് ഇഷ്ടമാണ്. അവരത് അനുകരിക്കുന്നു. ‘ഇതൊക്കെ ചെയ്യാന്‍ നീ ആരാ ചിരഞ്ജീവി ആണോ’ എന്ന പ്രയോഗം വരെ ഉണ്ടായിരുന്നു. താനെന്ത് ചെയ്താലും, ഏത് വസ്ത്രം ധരിച്ചാലും എല്ലാം ഫാന്‍സ് അനുകരിക്കുന്നു. ആരാധകരെ മനസില്‍ കണ്ടാണ് ഇതെല്ലാം ചെയ്യുന്നത്.

പാട്ടുകളിലെ ചില സീനുകളില്‍ തനിക്ക് ആരാധകരോട് സംസാരിക്കാം. തന്റെ വരവോടെയാണ് പാട്ടും ഡാന്‍സും ആക്ഷനും ആളുകള്‍ ആസ്വദിച്ച് തുടങ്ങിയത്. മുമ്പ് ഗാനരംഗം വരുമ്പോള്‍ ആളുകള്‍ അത് ചെറിയ ഇന്റര്‍വെല്‍ പോലെ ആണ് കണ്ടിരുന്നത്. ഭൂരിഭാഗം ഫൈറ്റ് സീനുകളും ചെയ്തിരുന്നത് ഡ്യൂപ്പുകള്‍ ആയിരുന്നു.

ആദ്യമായി സ്ത്രീകള്‍ പോലും തന്റെ ആക്ഷന്‍ രംഗങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. കാരണം എല്ലാം താന്‍ തന്നെ ആയിരുന്നു ചെയ്തിരുന്നത്. അങ്ങനെയാണ് സിനിമകളില്‍ താന്‍ മാറ്റം കൊണ്ട് വന്നത്. തന്റെ അഭിനയവും ആളുകള്‍ക്ക് ഇഷ്ടമായി തുടങ്ങി.

കാരണം അഭിനയം വളരെ സ്വാഭാവികമാണ്. ആര്‍ട്ടിഫിഷ്യല്‍ ആയി ഒന്നും ഇല്ല. ഇങ്ങനെ നിരവധി കാര്യങ്ങള്‍ തനിക്ക് ഈ സ്ഥാനം ലഭിക്കാന്‍ സഹായിച്ചു. നിര്‍മ്മാതാക്കളും സംവിധായകരും തനിക്ക് നല്ല സിനിമകള്‍ തന്നു എന്നാണ് ചിരഞ്ജീവി പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്