അന്ന് അച്ഛന് സര്‍ജറി, എന്നിട്ടും ഷൂട്ടിംഗ് നിര്‍ത്താതെ തമന്ന.. മറ്റ് നടിമാര്‍ കണ്ട് പഠിക്കണം: ചിരഞ്ജീവി

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമാണ് നടി തമന്ന. ‘ലസ്റ്റ് സ്‌റ്റോറീസ് 2’, ‘ജീ കര്‍ദ’ എന്നീ വെബ് സീരിസുകള്‍ എത്തിയപ്പോള്‍ തമന്ന സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. വിമര്‍ശനവും പ്രശകളും താരം നേടിയിരുന്നു. ഇതിന് പിന്നാലെ എത്തിയ ‘ജയിലര്‍’ ചിത്രത്തിലെ ‘കാവാല’ ഗാനവും വൈറലായിരുന്നു.

തമന്നയെ കുറിച്ച് ചിരഞ്ജീവി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ജോലിയോടുള്ള കമ്മിറ്റ്മെന്റും, കൃത്യനിഷ്ടയും, പരിശ്രമിക്കാനുള്ള മനസുമെല്ലാം തമന്നയില്‍ നിന്നും മറ്റുള്ളവര്‍ കണ്ടു പഠിക്കണമെന്നാണ് ചിരഞ്ജീവി പറയുന്നത്.

ചിരഞ്ജീവിയും തമന്നയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ഭോലാ ശങ്കര്‍. തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കാണിത്. റിലീസ് കാത്തു നില്‍ക്കുന്ന ഈ സിനിമയില്‍ മില്‍ക്കി ബ്യൂട്ടി എന്ന് തുടങ്ങുന്നൊരു ഗാനമുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചായിരുന്നു പാട്ടിന്റെ ചിത്രീകരണം.

ചിത്രീകരണം നടക്കുന്ന സമയത്ത് തമന്നയുടെ അച്ഛന്റെ സര്‍ജറി നടക്കുകയായിരുന്നു. എന്നാല്‍ ഷൂട്ട് കാരണം താരത്തിന് ആ സമയത്ത് തന്റെ അച്ഛന് അരികിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ വിഷമഘട്ടത്തിലും ഷൂട്ട് പൂര്‍ത്തിയാക്കണം എന്നതായിരുന്നു തമന്നയുടെ ചിന്ത. നാട്ടിലുള്ള കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടു കൊണ്ടിരുന്നു.

തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മാറ്റി വച്ച് സിനിമയ്ക്ക് വേണ്ടി ഉറച്ചു നിന്ന തമന്നയെ കുറിച്ചാണ് ചിരഞ്ജീവി പറയുന്നത്. ക്യാമറയ്ക്ക് മുന്നില്‍ വരും അഭിനയിക്കും ഡാന്‍സ് ചെയ്യും. എന്നിട്ട് പോയി വീട്ടുകാരോട് ഫോണില്‍ സംസാരിക്കും. അവര്‍ ധൈര്യം കൊടുക്കും.

സിനിമയോടുള്ള അവരുടെ സ്നേഹമാണിത്. വെല്ലുവിളികളെ മറി കടന്നാണ് അവര്‍ വരുന്നത് എന്നാണ് ചിരഞ്ജീവി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതേസമയം, ഓഗസ്റ്റ് 11ന് ആണ് ഭോലാ ശങ്കര്‍ റിലീസിന് എത്തുന്നത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍