45 വര്‍ഷമായി ഞാന്‍ നിങ്ങളെ രസിപ്പിക്കുന്നു, എന്നെക്കൊണ്ടാവുന്ന പോലെ ചെയ്തിട്ടുണ്ട്..; പത്മവിഭൂഷണ്‍ നേട്ടത്തില്‍ ചിരഞ്ജീവി

പത്മവിഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് ചിരഞ്ജീവി. കേന്ദ്ര സര്‍ക്കാരിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ചിരഞ്ജീവിയുടെ സന്ദേശം. കഴിഞ്ഞ 45 വര്‍ഷമായി സ്‌ക്രീനിലൂടെ എല്ലാവരെയും രസിപ്പിക്കുന്നു. ഈ അംഗീകാരത്തില്‍ താന്‍ വിനീതനും നന്ദിയുള്ളവനുമാണ് എന്നാണ് ചിരഞ്ജീവി പറയുന്നത്.

”വാര്‍ത്ത അറിഞ്ഞപ്പാള്‍ വാക്കുകളില്ലാതെ ആയിപ്പോയി, സന്തോഷംകൊണ്ട് ഉള്ളുനിറഞ്ഞു. ആ അംഗീകാരത്തില്‍ ഞാന്‍ വിനീതനും നന്ദിയുള്ളവനുമാണ്. ജനങ്ങളുടെയും പ്രേക്ഷകരുടെയും എന്റെ സഹോദരീ സഹോദരന്മാരുടെയും സ്നേഹമാണ് എന്നെ ഇവിടെ എത്തിച്ചത്.”

”എന്റെ ജീവിതവും ഈ നിമിഷവും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി സ്‌ക്രീനിലൂടെ നിങ്ങളെ ഞാന്‍ രസിപ്പിക്കുന്നു. പുറത്ത് എന്നെക്കൊണ്ടാവുന്ന പോലെ സഹായിച്ചിട്ടുമുണ്ട്” എന്നാണ് ചിരഞ്ജീവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഇന്നലെയാണ് 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചിരഞ്ജീവി അടക്കം അഞ്ച് പേര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്. വൈജയന്തിമാല, വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക്, പത്മ സുബ്രഹ്‌മണ്യം എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്. അതേസമയം, 1978ല്‍ ‘പ്രാണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി അഭിനയത്തിലേക്ക് എത്തുന്നത്.

‘കൈദി’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് തെലുങ്ക് സിനിമയില്‍ ചിരഞ്ജീവി പുതുചരിത്രം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ 2017ല്‍ പുറത്തിറങ്ങിയ ‘കൈദി നമ്പര്‍ 150’ എന്ന സിനിമയ്ക്ക് ശേഷം കരിയറില്‍ അധികം ഹിറ്റ് സിനിമകള്‍ ചിരഞജീവിയുടെതായി എത്തിയിട്ടില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ