'കളഭത്തിന്റെ ഇംഗ്ലീഷ് ആലോചിച്ച് അന്ന് ആകെ വെപ്രാളപ്പെട്ടു'; പ്രേക്ഷകരെല്ലാം ചിരിച്ചു, ഒന്നും തോന്നരുതെന്ന് എസ്.പി.ബി പറഞ്ഞു: ചിത്ര

വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം വിടപറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
അദ്ദേഹത്തോടൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള വ്യക്തിയാണ് പ്രശസ്ത ഗായിക കെ.എസ് ചിത്ര. ഇപ്പോഴിതാ ഒരു സ്റ്റേജ് പരിപാടിക്കിടെ എസ്പിബിയുടെ തമാശയ്ക്കിരയായ കഥ പങ്കുവെച്ചിരിക്കുകയാണ് ചിത്ര.

മലയാളവും തമിഴും ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ എസ്പിബിക്കൊപ്പം ആലപിക്കുന്ന കേരളത്തിന് പുറത്തുള്ള സ്റ്റേജ് പരിപാടിയില്‍ പങ്കെടുക്കുന്ന സമയത്ത് ഉണ്ടായ അനുഭവമാണ് ചിത്ര ട്വന്‌റി ഫോറുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചത്.

. അന്ന് അടുത്തത് ഏത് പാട്ടാണ് പാടാന്‍ പോകുന്നതെന്ന് എസ്പിബി ചിത്രയോട് ചോദിച്ചു. അന്നത്തെ ഹിറ്റ് ?ഗാനമായ കളഭം തരാം എന്ന ഗാനമാണെന്ന് മറുപടിയായി സ്റ്റേജില്‍ വച്ച് തന്നെ ചിത്ര പറഞ്ഞു. ഉടനെ എസ്പിബിയുടെ മറുപടി,’ ഇവിടെ വന്നിരിക്കുന്ന ഓഡിയന്‍സില്‍ പലര്‍ക്കും മലയാളം അറിയില്ല, അതുകൊണ്ട് ഈ പാട്ടിന്റെ അര്‍ത്ഥം ഇംഗ്ലീഷില്‍ പറഞ്ഞ് കൊടുക്കുമോ?’ ഇത് കേട്ട ചിത്ര ഒരു നിമിഷം തംഭിച്ചുപോയി.

കളഭത്തിന്റെ ഇംഗ്ലീഷ് എന്താണെന്നുള്ള ചിന്തകളും ആശങ്കകളും കാരണം ആകെ വെപ്രാളപ്പെട്ടുവെന്ന് ചിത്ര പറഞ്ഞു. ചിത്രയുടെ മുഖം കണ്ട പ്രേക്ഷകരെല്ലാം അന്ന് ചിരിച്ചു. എസ്പിബി കാണികളെ രസിപ്പിക്കാന്‍ ഒപ്പിക്കുന്ന ഓരോ കാര്യങ്ങളാണ് അതെന്നും ബാക്ക് സ്റ്റേജില്‍ വച്ച് അതൊരു തമാശയായിരുന്നുവെന്നും മറ്റൊന്നും വിചാരിക്കരുതെന്ന് എസ്പിബി പറഞ്ഞതായും ചിത്ര ഓര്‍ക്കുന്നു.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ