സഹതാരങ്ങളുടെ കല്യാണം കഴിഞ്ഞു, ഗർഭിണിയുമായി, ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല; എനിക്ക് വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുണ്ട് : സോനാക്ഷി സിൻഹ

സഞ്ജയ് ലീല ബൻസാലിയുടെ പീരിയോഡ് ഡ്രാമാ സീരീസാണ് ഹീരമാണ്ഡി. സീരീസിൽ അഭിനയിച്ച മനീഷ കൊയ്രാള, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സൊനാക്ഷി സിൻഹ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ എന്നിവർ അടുത്തിടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷോയിൽ താരങ്ങൾ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സോനാക്ഷിയുടെ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാനായി ആലിയ ഭട്ടിൻ്റെയും കിയാര അദ്വാനിയുടെയും വിവാഹത്തെക്കുറിച്ച് കപിൽ പരാമർശിച്ചപ്പോൾ സൊനാക്ഷി പറഞ്ഞ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങൾ മുറിവിൽ ഉപ്പ് വിതറുകയാണെന്ന് തമാശരൂപേണ പറഞ്ഞ സോനാക്ഷി താൻ വിവാഹം കഴിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

‘ഞങ്ങൾ ഹീരമാണ്ടിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ഷർമിനും വിവാഹിതയായി’ എന്ന് താരം പറഞ്ഞു. ഇതിനിടെ റിച്ചയും വിവാഹിതയാവുകയും ഗർഭിണിയാവുകയും ചെയ്തുവെന്നും എന്നും മനീഷ പറഞ്ഞു.

സീരീസില്‍ മനീഷ കൊയ്‌രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ലാഹോറിലെ ഹീരമാണ്ഡി എന്ന സ്ഥലത്ത് ജീവിച്ചിരുന്ന നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.

700 തൊഴിലാളികള്‍ ഏഴ് മാസം കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ സെറ്റിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഈയിടെ വൈറലായിരുന്നു. മൂന്ന് ഏക്കര്‍ സ്ഥലത്താണ് ബ്രഹ്‌മാണ്ഡ സെറ്റ് ഒരുക്കിയിരിക്കുന്നത്. 700 കരകൗശല വിദഗ്ധരാണ് മുംബൈ ഫിലിം സിറ്റിയില്‍ ഏഴ് മാസത്തോളമെടുത്ത് സെറ്റ് നിര്‍മ്മിച്ചത്.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്