അഭയ ഹിരണ്‍മയിയുടെ ഉമ്മ കിട്ടാന്‍ എന്ത് ചെയ്യണം? ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി !

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയും മോഡലുമായ അഭയ ഹിരൺമയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും പ്രണയതകര്‍ച്ചയുമൊക്കെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. അഭയയുടെ പോസ്റ്റുകളും കമന്റുകൾക്കുള്ള മറുപടികളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു കമന്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പോണ്ടിച്ചേരിയിൽ എത്തിയ താരം തന്റെ നായകുട്ടിയോടൊപ്പമുള്ള വീഡിയോ പങ്കുവച്ചിരുന്നു. വളർത്തു മൃഗങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങളാണ് പോണ്ടിച്ചേരിയിൽ ഉള്ളതെന്നും സ്ഥലത്തിന്റെ ഊഷ്മളത അളക്കാനാവാത്തതാണ് എന്നുമൊക്കെ കുറിച്ചാണ് താരം പോസ്റ്റ് പങ്കുവച്ചത്. ഈ വീഡിയോയ്ക്ക് താഴെയാണ് ഒരാൾ അഭയ ഹിരൺമയിയുടെ ഒരു ഉമ്മ കിട്ടാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചു കൊണ്ട് ഒരാൾ കമന്റ് ഇട്ടത്.

അവൾ ഇപ്പോഴത്തെ എന്റെ കാമുകിയാണ് അതുകൊണ്ട് ഇപ്പോ നീ ഉമ്മ വെക്കാൻ ചെന്നാ നിന്റെ രണ്ട് കണ്ണും ഞങ്ങൾ കുത്തി എടുക്കും. എന്നിട്ട് നിന്റെ സാമാനം ഉറപ്പായും അരിഞ്ഞു പട്ടിക്ക് ഇട്ട് കൊടുക്കും എന്‍ ഉയിരാണവള്‍ കരളാണവള്‍ എന്നായിരുന്നു കമന്റിന് മറ്റൊരാൾ മറുപടി നൽകിയത്. കമന്റിനോടും മറുപടിയോടും അഭയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more

അതേസമയം അഭയ ഹിരണ്‍മയി വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് ഇങ്ങനെയൊരു ചോദ്യം . അഞ്ജാതനായ ഒരാള്‍ അഭയയെ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രം വൈറലായതോടെ നിരവധി പേര്‍ പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ചോദിക്കുന്നത്.