പത്ത് കോടിയിലെ പ്രണയ ചതി; ജാക്വിലിന്‍ - സുകേഷ് ബന്ധം സിനിമയാകുന്നു

സുകേഷ് ചന്ദ്രശേഖറുടെ 200 കോടിയുടെ തട്ടിപ്പ് കേസ് സിനിമയാകുന്നു. 10 കോടി രൂപയുടെ സമ്മാനങ്ങള്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനു നല്‍കി സുകേഷ് കെട്ടിപ്പടുത്ത ബന്ധം പറയുന്ന കഥ ഒടിടിയിലെത്തിക്കാന്‍ ചില സംവിധായകര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പല ഒടിടി പ്ലാറ്റ് ഫോം  അധികൃതരും സിനിമ ഏറ്റെടുത്ത് വിതരണം ചെയ്യാനും തയ്യാറായി എത്തിയിട്ടുണ്ട്. നടിയും സുകേഷുമായുള്ള സ്വകാര്യനിമിഷങ്ങളടക്കം ചെലവഴിക്കുന്നത് വരെയെത്തിയ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംഭവം സിനിമയോ സീരിസോ ആകും. ഇതേ കുറിച്ച് തീരുമാനം ആയിട്ടില്ല. സുകേഷായും ജാക്വലിനായും അഭിനയിക്കുന്നവരുടെ പേരുകളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ നിര്‍മ്മിക്കുമെന്നും ഹോളിവുഡ് വിഎഫ്എക്സ് ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരുമെന്നും ആഗോളതലത്തില്‍ പുറത്തിറങ്ങുന്ന ചിത്രമായിരിക്കുമെന്നും ജാക്വലിന് വാക്ക് നല്‍കി കൊണ്ടായിരുന്നു സുകേഷ് തട്ടിപ്പ് തുടങ്ങിയത്.

ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ഫിലിം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു. കൂടുതല്‍ സിനികളില്‍ നടി ഒപ്പു വെയ്ക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിര്‍മ്മാതാക്കളുടെ പേരും കൈമാറുകയായിരുന്നു.

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പരിചയപ്പെടാന്‍ സഹായി പിങ്കി ഇറാനിക്ക് വന്‍ തുക നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു.

Latest Stories

IPL 2025: ഒടുവിൽ റെയ്നയും, ധോണിയോട് വമ്പൻ ആവശ്യവുമായി കൂട്ടുകാരനും; പറഞ്ഞത് ഇങ്ങനെ

തുർക്കിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം; ബില്യൺ യൂറോയുടെ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയൻ

നിർമാതാക്കൾ ഇതുവരെ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടില്ല; എമ്പുരാൻ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല

വംശഹത്യ ആരോപിച്ച് യുഎഇക്കെതിരെ സുഡാൻ നൽകിയ കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് പരിഗണിക്കും

IPL 2025: ഋതുരാജിനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല, ചെന്നൈ ആ താരത്തെ നായകനാക്കണം; ആവശ്യവുമായി സഞ്ജയ് മഞ്ജരേക്കർ

രാജവാഴ്ച പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിൽ ആഭ്യന്തര കലാപം

ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി

IPL 2025: നിനക്ക് ദോശയും ഇഡ്ഡലിയും സാമ്പാറുമൊക്കെ പുച്ഛമാണ് അല്ലെ, ഇതാ പിടിച്ചോ പണി; ജിതേഷ് ശർമ്മയെ എയറിൽ കയറ്റി സിഎസ്കെ ഡിജെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യും'; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി