ഞാന്‍ ഒരു പീരിയഡ് സ്റ്റാര്‍ ആയി മാറി, സിനിമകളുടെ പ്രമോഷന്‍ സമയത്ത് മാത്രമാണ് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്: ദുല്‍ഖര്‍

താന്‍ ഇപ്പോള്‍ ഒരു പീരിയഡ് സ്റ്റാര്‍ ആയി മാറിയെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സ്ഥിരമായി പീരിയഡ് സിനിമകളാണ് താന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് താന്‍ ഇപ്പോള്‍ പീരിയഡ് സ്റ്റാര്‍ അല്ലെങ്കില്‍ റെട്രോ സ്റ്റാര്‍ ആയി മാറി എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ‘ലക്കി ഭാസ്‌കര്‍’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്.

”പ്രൊമോഷന്റെ സമയത്ത് മാത്രമാണ് ഞാന്‍ ഇപ്പോള്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ സ്ഥിരം പീരിയഡ് സിനിമകളാണ് ചെയ്യുന്നത്. ലക്കി ഭാസ്‌കറിന് ശേഷമുള്ള കാന്ത എന്ന സിനിമയും ഒരു പീരിയഡ് സിനിമയാണ്. കാന്തക്ക് ശേഷം ഞാന്‍ ഒരു ബ്രേക്ക് എടുക്കും. ഞാന്‍ ഒരു പീരിയഡ് സ്റ്റാര്‍ അല്ലെങ്കില്‍ റെട്രോ സ്റ്റാര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്” എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ലക്കി ഭാസ്‌കറിന് മുമ്പ് ചെയ്ത ചിത്രത്തെ കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നുണ്ട്. ലക്കി ഭാസ്‌കറിന് മുമ്പ് ചെയ് ധനുഷ് ചിത്രം ‘വാത്തി’യില്‍ 1999-2000 കാലത്തായിരുന്നു കഥ നടന്നത്. ലക്കി ഭാസ്‌കര്‍ അതിലും പത്ത് വര്‍ഷം പിന്നോട്ടാണ് പോകുന്നത്” എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അതേസമയം, ദുല്‍ഖര്‍ ആദ്യമായി ചെയ്ത തെലുങ്ക് ചിത്രം മഹാനടി അറുപതികളിലായിരുന്നു സെറ്റ് ചെയ്തത്. ലക്കി ഭാസ്‌കറില്‍ മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ദുല്‍ഖര്‍ എത്തുന്നത്. 90കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യര്‍ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ