ഷാരൂഖ് ഇക്ക നിങ്ങള്‍ക്ക് ജവാന്‍ എങ്ങനെയാണ് കിട്ടിയത്..; കത്തുമായി സംവിധായകന്‍ സിസി

ഷാരൂഖ് ഖാനും സംവിധായകന്‍ അറ്റ്‌ലിക്കും കത്തുമായി സംവിധാകന്‍ സിസി. ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ‘ജവാന്‍’ എന്ന പേര് എങ്ങനെയാണ് സെന്‍സര്‍ ബോര്‍ഡിനെ പേടിക്കാതെ കിട്ടിയത് എന്ന് ചോദിച്ചു കൊണ്ടാണ് സംവിധായകന്റെ കത്ത്. ‘കൊറോണ ധവാന്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സിസി.

സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് കൊറോണ ജവാന്‍ എന്ന പേര് ‘കൊറോണ ധവാന്‍’ എന്നാക്കി മാറ്റി. ഒരു കുപ്പി പോലും ജവാന്‍ കാണിക്കാത്ത നിങ്ങള്‍ക്ക് ജവാന്‍ കിട്ടിയതിന്റെ ടെക്‌നിക്ക് എന്താണ് എന്നാണ് സംവിധായകന്‍ കത്ത് എഴുതുന്ന വീഡിയോ പങ്കുവച്ച് ചോദിക്കുന്നത്. കൂടാതെ ഓഗസ്റ്റ് 4ന് പുറത്തിറങ്ങുന്ന ചിത്രം കുടുംബസമേതം കാണാനും സംവിധായകന്‍ ഷാരൂഖ് ഖാനോട് ആവശ്യപ്പെടുന്നുണ്ട്.

സംവിധായകന്റെ കത്ത്:

പ്രിയപ്പെട്ട ഷാരൂഖ് ഇക്ക (ഷാരൂഖ് ഖാന്‍) വളരെ വേണ്ടപ്പെട്ട അറ്റ്‌ലി. എന്റെ പേര് സിസി. ഞാന്‍ ഇപ്പോ ഈ കത്ത് മലയാളത്തില്‍ എഴുതിയാല്‍ നിങ്ങള്‍ എങ്ങനെ വായിക്കും എന്ന് എനിക്ക് അറിയില്ല. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതാന്‍ ആണെങ്കില്‍ എനിക്ക് വലിയ വശമില്ല. ഞാനൊരു മലയാള സിനിമ സംവിധാനം ചെയ്തു. ആ സിനിമയുടെ പേര് കൊറോണ ജവാന്‍ എന്നായിരുന്നു.

ഒരു ലോഡ് ജവാന്‍ ഞാന്‍ കാണിച്ചിട്ടും എനിക്ക് ആ പേര് കിട്ടിയില്ല. സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു, ജവാന്‍ പറ്റില്ലാന്ന്. കേട്ടറിവ് വച്ച് ഒരു കുപ്പി പോലും ജവാന്‍ കാണിക്കാത്ത നിങ്ങള്‍ക്ക് ജവാന്‍ കിട്ടി എന്നറിഞ്ഞു. അതിപ്പോ എന്താ അതിന്റെയൊരു ടെക്‌നിക്ക്? സെന്‍സര്‍ ബോര്‍ഡിനെ പേടിച്ചിട്ട് ഞാന്‍ എന്തായാലും ജവാന്‍, ധവാന്‍ ആക്കിയിട്ടുണ്ട്. ഇനി ഇത് ശിഖര്‍ ധവാന്‍ അറിഞ്ഞാല്‍ എന്താണാവോ പുകില്…!

അധികം നീട്ടണില്ല. എന്തായാലും ഞങ്ങള്‍ടെ ജവാന്‍ അല്ല കൊറോണ ധവാന്‍ ഈ വരുന്ന ഓഗസ്റ്റ് 4ന് റിലീസ് ആവുകയാണ്. ബോംബേലൊക്കെ റിലീസ് ഉണ്ടെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു. ഇക്കേടെ ജവാന്റെ പോലെ അടി ഇടി ഒന്നും ഇല്ലാട്ടാ ഇതില്. കോമഡി മാത്രം. ഇക്ക എന്തായാലും കുടുംബസമേതം പോയി പടം കാണണം. മറുപടി പ്രതീക്ഷിക്കുന്നില്ല. എന്ന് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്ന സംവിധായകന്‍ സിസി.

Latest Stories

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം