4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയാറുള്ള താരമാണ് നടി കസ്തൂരി. ഇപ്പോഴിതാ താൻ വലിയ വില കൊടുത്ത് വാങ്ങിയ ഒരു ചെരുപ്പ് ഉപയോഗിച്ച് ഒരു മാസത്തിനുള്ളിൽ പൊട്ടിപോയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കസ്തൂരി.

ചെരിപ്പുകൾ അധികം വില നൽകി താൻ വാങ്ങാറില്ലെന്നും, ആയിരം രൂപയ്ക്ക് താഴെ വിലയുള്ളതാണ് സാധാരണ ഉപയോഗിക്കാറുള്ളതെന്നും എന്നാൽ ചില ആഡംബര ചെരിപ്പുകൾ തന്റെ കളക്ഷനിൽ ഉണ്ടെന്നും കസ്തൂരി പറയുന്നു.

“ഫ്ളിപ് ഫ്ളോപ് എന്ന ബ്രാൻഡിന്റെ ചെരിപ്പ് രണ്ട് മാസം മുൻപാണ് താരം വാങ്ങുന്നത്. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ചെരിപ്പ് വിട്ടു പോകാൻ തുടങ്ങി. രണ്ട് കാലിലേയും ചെരുപ്പുകളുടേയും മുൻ ഭാ​ഗം പൊളിഞ്ഞ നിലയിലാണ്. കൂടാതെ സ്ട്രാപ്പും വിട്ടു പോന്നു.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ താരം പറയുന്നത്.

നിരവധി ആളുകളാണ് വീഡിയോയിൽ കമന്റുമായി എത്തുന്നത്. ഇത്തരം ചതിക്കുഴികളിൽ ചെന്ന് ചാടരുതെന്നും ഇത് തട്ടിപ്പാണെന്നും ആളുകൾ പറയുന്നു. ഇത് ആ ബ്രാന്റിന്റെ ഡ്യൂപ്ലിക്കേറ്റ് ആണെന്നാണ് ചിലർ പറയുന്നത്. ഇത്രയും വിലയുള്ള ചെരിപ്പ് ധരിക്കാറുണ്ടെന്ന് കാണിക്കാനുള്ള പബ്ലിസിറ്റിയാണിതെന്നും ചിലർ പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിശദീകരണത്തിനോ പ്രതികരണത്തിനോ ഫ്ലിപ് ഫ്ലോപ്പ് എന്ന ബ്രാൻഡ് തയ്യാറായിട്ടില്ല.

Latest Stories

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി