പണമുണ്ടെങ്കില്‍ ട്രക്കിന് അടിയിലേക്ക് വരെ പോകാന്‍ ആളുകള്‍ റെഡി; നടി മഹാലക്ഷ്മിക്കെതിരെ സൈബര്‍ ആക്രമണം

നടനും നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖരനുമായുള്ള വിവാഹത്തിന് പിന്നാലെ തമിഴ് നടി മഹാലക്ഷ്മി നിരന്തരം സൈബര്‍ ബുള്ളിയിംഗിന് ഇരയാവുകയാണ്. രവീന്ദറിന്റെ രൂപത്തിന്റെ പേരിലാണ് നടിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഇപ്പോഴിതാ നടി ഭര്‍ത്താവിനൊപ്പം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്കുമെതിരെ രൂക്ഷമായ കമന്റുകളാണ് ലഭിക്കുന്നത്.

‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ അല്ല മാഡ് ഫോര്‍ ഈച്ച് അദര്‍ ‘ എന്ന അടിക്കുറിപ്പോടെ നടി പങ്കുവെച്ച ചിത്രങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം. രവീന്ദറിന്റെ സമ്പത്തിന്റെ പേരിലാണ് നടി അദ്ദേഹത്തെ വിവാഹം ചെയ്തതെന്നാണ് കൂടുതല്‍ കമന്റുകളും.

പണത്തെക്കൂടുതല്‍ സ്‌നേഹിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് നടിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തു. പണം ഉണ്ടെങ്കില്‍ ട്രക്കിന് അടിയിലേയ്ക്ക് പോകാന്‍ പോലും ചിലര്‍ക്ക് സമ്മതമാണെന്ന് മറ്റൊരു ഉപഭോക്താവ് കുറ്റപ്പെടുത്തി.

പണത്തിന് സന്തോഷം വാങ്ങാന്‍ കഴിയില്ലെന്ന് ആരാ പറഞ്ഞതെന്ന് മറ്റൊരാള്‍ പരിഹസിച്ചു. എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലഭ്യമല്ല. അതേസമയം, ‘ആളുകള്‍ എന്തുതന്നെ പറഞ്ഞാലും എന്റെ ഹൃദയം നിലയ്ക്കുന്നതുവരെ നിന്നെ സ്‌നേഹിക്കുമെന്ന്’ മഹാലക്ഷ്മി പോസ്റ്റിന് മറുപടി നല്‍കുകയും ചെയ്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം