'ജനിച്ചത് മകളാണ്, കുഞ്ഞിന്റെ പൊസിഷന്‍ മാറിയത് വേദന മുഴുവന്‍ സഹിച്ചശേഷം'; വെളിപ്പെടുത്തി മാളവിക

ഇക്കഴിഞ്ഞ ദിവസമാണ് സെലിബ്രിറ്റി കപ്പിളായ മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നത്. മാളവിക പ്രസവിച്ച വിവരം കുഞ്ഞിൻ്റെ കൈ ചേർത്ത് പിടിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടാണ് തേജസ് ആരാധകരെയും പ്രേക്ഷകരെയും അറിയിച്ചത്. എന്നാൽ ജനിച്ചത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നൊന്നും ഇവർ വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ചില വിമർശനങ്ങളും വന്നിരുന്നു.

ഇപ്പോഴിതാ എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് മാളവികയും ഭർത്താവ് തേജസും. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് പുതിയ വീഡിയോയിൽ കുഞ്ഞിന്റെ വരവിനെ കുറിച്ചും ആശുപത്രിയിൽ നടന്ന സംഭവങ്ങളെ കുറിച്ചുമൊക്കെ പറയുകയാണ് താരങ്ങൾ. തങ്ങൾക്ക് ജനിച്ചത് മകളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ.

ആശുപത്രിയിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള വീഡിയോയുമായിട്ടാണ് മാളവിക എത്തിയത്. ഇതൊരു ബ്ലോഗായി ചെയ്യണമെന്ന് ഇല്ലായിരുന്നുവെന്നും പിന്നീട് ആലോചിച്ചപ്പോൾ ഓർമ്മയായി സൂക്ഷിക്കാമല്ലോ എന്ന് വിചാരിച്ചുവെന്നും മാളവിക പറയുന്നു. ക്യാമറ തേജസ് ഏട്ടന് കൊടുത്തിരിക്കുകയാണ്. ഏട്ടൻ എന്തൊക്കെ പകർത്തുന്നുവോ അതൊക്കെ നിങ്ങൾക്ക് വ്ളോഗിലൂടെ കാണാമെന്നും നടി പറയുന്നു.

ആശുപത്രിയിൽ എത്തിയ ആദ്യദിവസം വലിയ കുഴപ്പമില്ലായിരുന്നു. പിവി ചെയ്യുകയും മറ്റുമൊക്കെ ചെയ്‌തതിൻ്റെ വേദനയും അസ്വസ്ഥതയുണ്ടെങ്കിലും ഈ നിമിഷം ആസ്വദിക്കാൻ താൻ ശ്രമിക്കുകയാണെന്നാണ് മാളവിക പറയുന്നത്. എന്നാൽ അർദ്ധരാത്രി ആയതോടുകൂടി നോർമൽ ഡെലിവറിക്കുള്ള പൊസിഷനിൽ നിന്നും കുഞ്ഞ് നേരെ ഓപ്പോസിറ്റ് ആയി തിരിഞ്ഞു. ഇതോടെ സിസേറിയൻ ചെയ്യാമെന്ന് തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

പ്രസവത്തിനുള്ള പെയിൻ ഒക്കെ അനുഭവിച്ചതിനുശേഷമാണ് തനിക്ക് സിസേറിയൻ വേണമെന്ന് പറയുന്നത്. അങ്ങനെ പിറ്റേന്ന് രാവിലെയായിരിക്കും കുഞ്ഞ് വരികയെന്നും താരങ്ങൾ പറഞ്ഞു. എങ്ങനെയായാലും കുഞ്ഞ് ആരോഗ്യത്തോടെ ഉണ്ടാവണമെന്ന് മാത്രമേ തനിക്കുള്ളുവെന്നാണ് മാളവിക പറയുന്നത്. ഒടുവിൽ ഉച്ചയ്ക്ക് 12 മണിക്ക് താൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നും മൂന്ന് കിലോയ്ക്ക് മുകളിൽ ഭാരവും ആരോഗ്യവുമുള്ള കുഞ്ഞാണ് ജനിച്ചതെന്നും മാളവിക പറഞ്ഞു.

കുഞ്ഞിനെ ആദ്യമായി അച്ഛൻ കയ്യിലെടുത്ത് നിമിഷവും കുഞ്ഞിന്റെ മുഖവുമൊക്കെ വീഡിയോയിൽ കാണിച്ചിരുന്നു. ശേഷം ഡിസ്‌ചാർജായി വീട്ടിലേക്ക് പോകുന്നതോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. മാളവികയുടെ ഗർഭകാല വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നടി കഴിഞ്ഞ വർഷമാണ് വിവാഹിതയാകുന്നത്. ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്ന് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

Latest Stories

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍

മെൽബണിൽ സ്പിൻ മാന്ത്രികന് ആദരവ്; ബോക്സിംഗ് ഡേയിൽ കാണികളെ വിസ്മയിപ്പിച്ച ഹൃദയസ്പർശിയായ നിമിഷം