ആദം ജോണിന് വേണ്ടി ചെയ്‌ത്‌ റിജക്‌ടായ പാട്ടുകളാണ് സൺഡേ ഹോളിഡേയിൽ വർക്കായത്: ദീപക് ദേവ്

ക്രോണിക് ബാച്ചലർ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. പിന്നീട് ഉദയാണ് താരം, നരൻ, പുതിയ മുഖം, ദ്രോണ, ക്രിസ്റ്റ്യന് ബ്രദേഴ്സ്, ഉറുമി, ഹണി ബീ, ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, ലൂസിഫർ തുടങ്ങീ മലയാളത്തിലെ ഹിറ്റ് സിനിമകളിലെല്ലാം ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഉണ്ടായിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ജിസ് ജോയ് ചിത്രം തലവനിലും ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനി’ലും ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇപ്പോഴിതാ താൻ സംഗീത സംവിധാനം നിർവഹിച്ച ആദം ജോൺ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്. ആദം ജോണിന് വേണ്ടി ആദ്യം തിരഞ്ഞെടുത്ത പാട്ട് പിന്നീട് ജിസ് ജോയ് ചിത്രം സൺഡേ ഹോളിഡേ എന്ന ചിത്രത്തിന് വേണ്ടി ഉപയോഗിച്ചെന്നാണ് ദീപക് ദേവ് പറയുന്നത്.

“ഓരോ മ്യൂസികിനും ഓരോ സ്റ്റൈലുണ്ട്. ആ കാലഘട്ടത്തിന് ആ സ്റ്റൈൽ കറക്ടായിരിക്കും. കുറച്ചങ്ങോട്ട് പോയാൽ പിന്നെ ആ സ്റ്റൈൽ ചെയ്‌തിട്ട് കാര്യമില്ല എന്ന് കരുതി മാറ്റി വെച്ച പാട്ടായിരുന്നു ആദംജോണിലെ ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു എന്നത്. ഞാൻ പോലും മറന്നു പോയിരുന്നു.

പക്ഷെ പൃഥ്വിരാജ് കേൾപ്പിച്ച റഫറൻസുകൾ ഈ ഈ സ്റ്റൈലിലുള്ളതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്‌ത പാട്ടുകളൊക്കെ ഇങ്ങനെയായിരുന്നു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇങ്ങനെയൊരു പാട്ട് എന്റെ പക്കലുണ്ടെന്നും അതൊന്ന് ഓർത്തെടുക്കണെന്നും ഞാൻ പറഞ്ഞു.

അത് ഓർത്തെടുത്ത് ഞാൻ അദ്ദേഹത്തിന് അയച്ചുകൊടുത്തപ്പോൾ ഇതെപ്പോൾ ചെയ്‌തതാണെന്ന് ചോദിച്ചു. 97-98 കാലഘട്ടത്തിൽ ചെയ്തതാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ചെയ്‌ത വേറെ വല്ല പാട്ടുകളുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല, എന്ത് പറ്റി എന്ന് ഞാൻ ചോദിച്ചു. നിങ്ങളിപ്പോൾ ഒന്നും ചെയ്യണ്ട, അന്ന് ചെയ്‌തുവെച്ച പാട്ടുകളാണ് എനിക്കിഷ്ടം എന്ന് അദ്ദേഹം തമാശയായിട്ട് പറഞ്ഞു.

ദൈവം സഹായിച്ച് പിന്നീട് ചെയ്‌ത പാട്ടുകളെല്ലാം എടുക്കേണ്ടി വന്നിട്ടുണ്ട്. അഥവാ റിജക്ടട് ചെയ്‌താൽ തന്നെ അത് അടുത്ത പടത്തിൽ ഉപയോഗിക്കാനും പറ്റിയിട്ടുണ്ട്. ആദം ജോണിന് വേണ്ടി ചെയ്‌ത്‌ റിജക്‌ടായ പാട്ടുകളാണ് സൺഡേ ഹോളിഡേയിൽ വർക്കായത്. മഴപാടും എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ആദംജോണിലെ ഈ കാറ്റു വന്നു എന്ന് തുടങ്ങുന്ന പാട്ടിന് പകരം ചെയ്തത്.

ആ പാട്ട് ഇഷ്‌ടപ്പെട്ടെങ്കിലും അത് ആ സിറ്റുവേഷന് ചേരുമോ എന്ന് പൃഥ്വിരാജിന് സംശയമുണ്ടായിരുന്നു. ഒരേ സമയത്തായിരുന്നു ആ രണ്ട് സിനിമകളും നടന്നിരുന്നത്. ജിസ് ജോയിയെ കേൾപ്പിച്ചപ്പോൾ അദ്ദേഹത്തിന് അത് ഇഷ്‌ടപ്പെടുകയും ചെയ്‌തു. നല്ല രസമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെടുത്തോ എന്ന് ഞാനും മറുപടി നൽകി.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം