നമ്മൾ മനസിൽ കണ്ട എമ്പുരാൻ എന്താണോ, അത് തന്നെയാണ് പൃഥ്വി ഷൂട്ട് ചെയ്‌തതും, അവൻ നല്ലൊരു സ്റ്റോറി ടെല്ലറാണ്: ദീപക് ദേവ്

ക്രോണിക് ബാച്ചലർ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. പിന്നീട് ഉദയാണ് താരം, നരൻ, പുതിയ മുഖം, ദ്രോണ, ക്രിസ്റ്റ്യന് ബ്രദേഴ്സ്, ഉറുമി, ഹണി ബീ, ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, ലൂസിഫർ തുടങ്ങീ മലയാളത്തിലെ ഹിറ്റ് സിനിമകളിലെല്ലാം ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഉണ്ടായിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ജിസ് ജോയ് ചിത്രം തലവനിലും ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനി’ലും ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇപ്പോഴിതാ എമ്പുരാനെ കുറിച്ച് ദീപക് ദേവ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പ്രേക്ഷകർ മനസിൽ കണ്ട എമ്പുരാൻ എന്താണോ അത് തന്നെയാണ് പൃഥ്വി ഷൂട്ട് ചെയ്ത് വെച്ചിരിക്കുന്നത് എന്നാണ് ദീപക് ദേവ് പറഞ്ഞത്.

“എമ്പുരാന്റെ ഷൂട്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. പൃഥ്വി ഷൂട്ടിങ്ങ് നടക്കുമ്പോൾ തന്നെ അവിടുന്ന് എക്സൈറ്റിങ്ങായ കാര്യങ്ങൾ ഷൂട്ട് ചെയ്താൽ ഉടനെ എനിക്ക് ടെക്സ്റ്റ് ചെയ്യും. ഭീകര സംഭവം വരുന്നുണ്ട്. ഇനി നിങ്ങളുടെ കൈയിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കും.

അങ്ങനെ ഷൂട്ട് ചെയ്‌ത കുറേ സംഭവങ്ങൾ എനിക്ക് അയച്ചു തന്നിട്ടുണ്ട്. അത് കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം പൃഥ്വി കഥ പറയുമ്പോൾ നമ്മൾ മനസിൽ കണ്ട എമ്പുരാൻ എന്താണോ, അത് തന്നെയാണ് പൃഥ്വി ഷൂട്ട് ചെയ്‌തതും. നല്ല സ്റ്റോറി ടെല്ലറാണ് അവൻ, വളരെ ഡീറ്റെയിൽഡാണ്. ചില സമയത്ത് ഇത്ര ഡീറ്റെയിൽസ് നമുക്ക് ആവശ്യമുണ്ടോയെന്ന് പോലും തോന്നിപോകും.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ