ഇത്തവണ പുറത്ത് എവിടെ വേണമെങ്കിലും പോയി റെക്കോഡ് ചെയ്യാനുള്ള പെർമിഷൻ കിട്ടിയിട്ടുണ്ട്; 'എമ്പുരാനെ' കുറിച്ച് ദീപക് ദേവ്

മലയാള സിനിമാ ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. ചിത്രത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണം വിദേശ രാജ്യങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് എമ്പുരാന്റെ സംഗീത സംവിധായകൻ ദീപക് ദേവ്. ആദ്യ ഭാഗമായ ലൂസിഫറിലും ദീപക് ദേവ് തന്നെയായിരുന്നു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

എമ്പുരാനിൽ ബഡ്ജറ്റ് ലിമിറ്റേഷൻ ഇല്ലെന്നാണ് ദീപക് ദേവ് പറയുന്നത്. കൂടാതെ പല സംഭവങ്ങളും പല സ്ഥലത്തായി കാണിക്കുന്ന ഒരു കാര്യം ഉള്ളത് കൊണ്ട് തന്നെ അതാത് സ്ഥലത്തെ സംഗീതജ്ഞരെ ഉപയോഗിച്ചാണ് അതെല്ലാം ചെയ്യുന്നത് എന്നാണ് ദീപക് ദേവ് പറയുന്നത്.

“എമ്പുരാന്റെ ബി.ജി.എം സെറ്റ് ആയി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ
പ്രാവിശ്യം ഒന്നാം ഭാഗമായത് കൊണ്ട് കുറച്ച് ലിമിറ്റേഷൻ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ പുറത്ത് എവിടെ വേണമെങ്കിലും പോയി റെക്കോർഡ് ചെയ്യാനുള്ള പെർമിഷൻ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്.

ലോകത്ത് പലയിടത്തുമുള്ള രാജ്യങ്ങളിൽ അവർ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. പല സംഭവങ്ങളും പല സ്ഥലത്തായി കാണിക്കുന്ന ഒരു കാര്യം ഉള്ളത് കൊണ്ട് തന്നെ അതാത് സ്ഥലത്തെ സംഗീതജ്ഞരെ ഉപയോഗിച്ചാണ് അതെല്ലാം ചെയ്യുന്നത്. കമ്പോസിങ് ഞാൻ തന്നെയാണ്. പാട്ടുപാടുന്നവരും ചിലപ്പോൾ വിദേശീയവരാവാം. അതൊന്നും തീരുമാനമായിട്ടില്ല.” എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം