പഠാന്‍ വിവാദം; ഒടുവില്‍ മറുപടി പറഞ്ഞ് ദീപിക പദുക്കോണ്‍

റിലീസിനു മുമ്പേ വിവാദത്തിലകപ്പെട്ട ബോളിവുഡ് ചിത്രമാണ് ‘പഠാന്‍’. സിനിമ നേരിട്ട പ്രധാന വിവാദങ്ങളിലൊന്ന് ദീപിക പദുക്കോണിന്റെ വസ്ത്രധാരണമായിരുന്നു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് നടിയുടെ കാവി നിറത്തിലുള്ള ബിക്കിനിയെന്നായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളുയര്‍ത്തിയ വാദം.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടി ഒരു മാധ്യമത്തിനോടും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ദീപിക ഈ വിവാദത്തോട് പ്രതികരിക്കുകയാണ്. ‘വിവാദങ്ങളെല്ലാം ഉണ്ടായപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്.

വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’, നടി പറഞ്ഞു. ഇതിനു മുമ്പും ദീപികയ്ക്ക് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടിയായി ചിത്രം ആഗോളതലത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കൊയ്തത്. ബോളിവുഡ് ബോക്‌സ് ഓഫീസ് കണ്ട് ഏറ്റവും വലിയ കളക്ഷനാണ് പഠാന്‍ സമ്മാനിച്ചത്.

ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ പഠാന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാന്‍ പിന്നിലാക്കിയത്.

ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പഠാനില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2018-ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ നായകനായി വേഷമിട്ടത്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം