'ഇത് സൂര്യപ്രകാശത്തിൻ്റെ കിരണമോ?' മഞ്ഞ ഗൗണിൽ ബേബി ബംപ് വെളിപ്പെടുത്തി ദീപിക; വീഡിയോ

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ദീപികയും രൺവീറും. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വിവരം ഇരുതാരങ്ങളും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ദീപിക ഗർഭിണിയല്ലെന്നും കുഞ്ഞ് ജനിക്കാൻ പോകുന്നത് സറോഗസിയിലൂടെയാണെന്നും ഒക്കെയുള്ള പ്രചാരണങ്ങൾ ഉണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ ദീപിക പദുക്കോണും രൺവീർ സിംഗും വോട്ട് ചെയ്യാനെത്തിയ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദീപികയുടെ ഒരു പുതിയ വീഡിയോ ആണ് വൈറലാകുന്നത്. മഞ്ഞ നിറത്തിലുള്ള മെറ്റേണിറ്റി ചിക് മിഡി വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘സുന്ദരിയായി തുടരുക. വളരെ ശ്രദ്ധിക്കൂ’, ‘ഉടൻ ഏറ്റവും സുന്ദരിയായ അമ്മ ആകും’, ‘സൂര്യപ്രകാശം’, ‘എൻ്റെ രാജ്ഞി, ഗർഭം അവളെ കൂടുതൽ സുന്ദരിയാക്കി’ എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ഈ വർഷം സെപ്റ്റംബറിൽ കുഞ്ഞ് എത്തുമെന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ഗോലിയോൻ കി രാസ് ലീല രാം ലീലയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ദീപികയുടെയും രൺവീർറിന്റെയും വിവാഹം.

ആറ് വർഷത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു. ഫൈൻഡിംഗ് ഫാനി, പദ്മാവത്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിങ്കം എഗെയ്ൻ എന്ന ചിത്രമാണ് ഇരുവരുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം