ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ ...: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ പിന്നെ ഇവിടെ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ധര്‍മജന്‍ ചോദിച്ചു.

ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം പ്രതികരണം നടത്തുമെന്നും നിര്‍ബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ധര്‍മജന്റെ വാക്കുകള്‍ ഇങ്ങനെ.

‘രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അങ്ങനൊരു നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും?’

Read more

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധിയെ.അദ്ദേഹത്തിന് എപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നുന്നോ, അപ്പോള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം പ്രതികരണം നടത്തും. നിര്‍ബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാന്‍ ആര്‍ക്കും സാധിക്കില്ല.