സ്‌ക്രീന്‍ ടെസ്റ്റ് കഴിയുമ്പോള്‍ പേടി മാറുമെന്ന് സംവിധായകന്‍ പറഞ്ഞു, സഹസംവിധായകനും മോശമായി പെരുമാറി, സംഭവം ഏഴില്‍ പഠിക്കുമ്പോള്‍: വെളിപ്പെടുത്തി നടി

സിനിമയില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടിയും സഹസംവിധായകയുമായ ദേവകി ഭാഗി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴും പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടറും സംവിധായകനും തന്നോട് മോശമായി പെരുമാറി എന്നാണ് ദേവകി കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഏഴാം ക്ലാസില്‍ പഠിക്കുന്ന ചെറിയൊരു കുട്ടിക്ക് അങ്ങനെയൊരു അനുഭവമുണ്ടാകുക എന്ന് പറഞ്ഞാല്‍ മനസിലാക്കേണ്ടത് സിനിമയില്‍ അത്തരം ക്രിമിനല്‍ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ട് എന്ന് തന്നെയാണ്. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ സിനിമയില്‍ വീണ്ടും അവസരം ലഭിച്ചു.

അന്ന് സംവിധായകനാണ് മോശമായി പെരുമാറിയത്.സിനിമയിലെ എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്നിട്ടുള്ളതാണ് എന്നായിരുന്നു അന്ന് ആ സംവിധായകന്‍ പറഞ്ഞത്. മോളുടെ പേടിയൊക്കെ സ്‌ക്രീന്‍ ടെസ്റ്റ് കഴിയുമ്പോ മാറുമെന്നും അയാള്‍ പറഞ്ഞു.

പിന്നീട് ആ സിനിമയില്‍ താല്‍പര്യമില്ലെന്ന് അയാളെ വിളിച്ച് പറയുകയാണുണ്ടായത്. എന്നിട്ടും വീണ്ടും വീണ്ടും സംവിധായകന്‍ വീട്ടുകാരെ വിളിച്ച് ശല്യം ചെയ്തു. പിന്നീട് ദേഷ്യപ്പെട്ടു പറഞ്ഞപ്പോഴാണ് ശല്യം അവസാനിച്ചത് എന്നാണ് ദേവകി പറഞ്ഞത്.

ഈ അടുത്തകാലത്ത് ‘ആഭാസം’ എന്ന സിനിമയില്‍ അഭിനയിച്ച പുതിയ കുട്ടികളെ പരിചയപ്പെട്ടപ്പോള്‍ മനസിലായത് ഇപ്പോഴും സിനിമയുടെ ഈ ഭീകരവശം ശക്തമായി മുന്നോട്ടു പോകുന്നുണ്ട് എന്നാണെന്നും ദേവകി ഭാഗി വ്യക്തമാക്കി.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം