ധനുഷുമായുള്ള വിവാഹം; ഒടുവില്‍ മനസ്സ് തുറന്ന് മീന

2022 ജൂണിലാണ് നടി മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ മരിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ മീനയുടെ പുനര്‍ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പരന്നുതുടങ്ങി. നടന്‍ ധനുഷും മീനയും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആരോപിച്ചിരുന്നു. ഈ ജൂലൈയില്‍ ധനുഷ്-മീന വിവാഹമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ, ഇത്തരം ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മീന.

ഭര്‍ത്താവ് മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അപ്പോഴേക്കും ഇതൊക്കെ എങ്ങനെയാണ് പറയാന്‍ സാധിക്കുകയെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. ‘എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.

അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള ലക്ഷ്യം മീന പറയുന്നു.

തന്റെ ഭര്‍ത്താവിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ മീന മനസ് തുറന്നിരുന്നു. മുഖത്തടിച്ച പോലെ നോ പറയാന്‍ എനിക്കറിയില്ലായിരുന്നു. എന്റെ ഭര്‍ത്താവ് പഠിപ്പിച്ചതാണെന്നായിരുന്നു മീന പറഞ്ഞത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ